ബീജിംഗ് : കൊവിഡ് കുത്തനെ ഉയരുന്നതിനിടെ, ഒരു വർഷത്തിനിടെ ആദ്യമായി ചൈനയിൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇന്നലെ രണ്ട് കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2021 ജനുവരിയിലാണ് ചൈനയിൽ അവസാനമായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്.
വടക്ക് കിഴക്കൻ പ്രവിശ്യയായ ജിലിനിലാണ് രണ്ട് മരണങ്ങളും. നിലവിൽ ഒമിക്രോൺ വകഭേദമാണ് രാജ്യത്ത് പെരുകുന്നത്. 4,638 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ചൈനീസ് ഭരണകൂടം പുറത്തുവിടുന്ന കണക്ക്. ഇന്നലെ 4,051 പുതിയ കേസുകൾ ചൈനയിൽ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |