മൂന്നാം വർഷ ബി.എസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 31നകം അപേക്ഷിക്കണം.
ടൈംടേബിൾ
മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ഡിഗ്രി (ഡി.എം ആൻഡ് എം.സി.എച്ച്) സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ഫാം-ഡി പോസ്റ്റ്ബേസിക് ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ, നാലാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പുനഃക്രമീകരിച്ചു.
ഡെസർട്ടേഷൻ
ജൂണിലെ എം.എസ് സി സ്പീച്ച്ലാംഗ്വേജ് പാത്തോളജി റഗുലർ പരീക്ഷ, നാലാം സെമസ്റ്റർ എം.എസ് സി ഓഡിയോളജി പരീക്ഷ എന്നിവയുടെ ഡെസർട്ടേഷൻ 1655 രൂപ ഫീസോടെ സർവകലാശാലയിൽ ഏപ്രിൽ 13നകം ലഭിക്കണം. 5515 രൂപ ഫൈനോടെ ഏപ്രിൽ 18 വരെയും സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kuhs.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |