കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ലീലാമേനോൻ മാദ്ധ്യമപുരസ്കാരം കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസിന്. കൊവിഡ് കാലത്ത് പകർത്തിയ വാർത്താ ചിത്രത്തിനാണ് പുരസ്കാരം. മുതിർന്ന പത്രപ്രവർത്തകൻ പി. സുജാതൻ പത്രപ്രവർത്തന രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡിന് അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. ഏപ്രിൽ 9ന് വൈകിട്ട് 3ന് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ പുരസ്കാരങ്ങൾ നൽകുമെന്ന് പുസ്തകോത്സവസമിതി പ്രസിഡന്റ് ഇ.എൻ. നന്ദകുമാർ അറിയിച്ചു. ചേർത്തല പാണാവള്ളി നീലംകുളങ്ങര രവീന്ദ്രശാന്തി -രാധ ദമ്പതികളുടെ മകനാണ് സുധർമ്മദാസ്. ഭാര്യ: സന്ധ്യ. മകൾ: നിവേദിത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |