തിരുവനന്തപുരം: പൊതുപണിമുടക്കും അവധിദിനങ്ങളും ഒരുമിച്ചുവരുന്നതിനാൽ അടുത്തയാഴ്ച ബാങ്കുകൾ രണ്ടുദിവസം മാത്രമാണ് പ്രവർത്തിക്കുക. മാർച്ച് 26 നാലാംശനിയാഴ്ച,27ഞായർ, 28,29 പൊതുപണിമുടക്ക്, ഏപ്രിൽ ഒന്ന് പുതിയ സാമ്പത്തിക വർഷം തുടങ്ങുന്നതിനാൽ ബാങ്ക് അവധി. മാർച്ച് 30,31തീയതികളിൽ ബാങ്കുകൾ പ്രവർത്തിക്കുമെങ്കിലും 31സാമ്പത്തിക വർഷത്തെ അവസാന ദിവസമായതിനാൽ തിരക്കുകൂടുതലായിരിക്കും.പൊതുപണിമുടക്കിൽ ബി.എം.എസ് പങ്കെടുക്കാത്തതിനാൽ അവരുടെ നിയന്ത്രണത്തിലുള്ള എൻ.ഒ.ബി.ഡബ്ളിയുവും അതുമായി ബന്ധപ്പെട്ട സംഘടനകളിൽ പ്രവർത്തിക്കുന്നവരും ജോലിക്കെത്തുമെങ്കിലും ഭൂരിപക്ഷം ബാങ്കുകളും പൂർണതോതിൽ പ്രവർത്തിക്കുമെന്ന് കരുതാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |