SignIn
Kerala Kaumudi Online
Thursday, 19 September 2024 3.43 PM IST

ഡിജിറ്റൽ റീ സർവേ: 1500 സർവേയർ, 3200 ഹെൽപ്പർ കരാർ നിയമനം നടത്തും

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: സംസ്ഥാനത്തെ 1550 വില്ലേജുകളുടെ ഡിജിറ്റൽ റീ സർവ്വേയുടെ ഒന്നാം ഘട്ടം വേഗത്തിലാക്കുന്നതിന് 1500 സർവേയർമാരേയും 3200 ഹെൽപ്പർമാരേയും നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കരാർ അടിസ്ഥാനത്തിൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേനയാവും നിയമനം.

ഡിജിറ്റൽ റീ സർവേയ്ക്ക് 807 കോടിയാണ് മൊത്തം ചെലവ് . ഇതിൽ ആദ്യഘട്ടമായി റീബിൽഡ് കേരളയിൽ നിന്ന് 339 കോടി രൂപ അനുവദിക്കും.

കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിലെ യു.ജി.സി സ്‌കീമിൽപ്പെടുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്കരിക്കും. കുടിശ്ശികയുടെ കാര്യം പിന്നീട് തീരുമാനിക്കും.

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ശമ്പള പരിഷ്കരണം നടപ്പാക്കും. സർക്കാർ അംഗീകാരമുള്ള തസ്തികകളിലെ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ മറ്റ് ആനുകൂല്യങ്ങൾ എന്നിവ 11ാം ശമ്പള പരിഷ്കരണ ഉത്തരവിലെ നിബന്ധനകൾ പ്രകാരം പരിഷ്കരിക്കും.

ലൂർദ്ദിന് 7 ലക്ഷം രൂപ

തിരുവനന്തപുരം കടംകംപള്ളി വില്ലേജിൽ കടൽ പുറംപോക്കിൽ 2018ലെ പ്രളയത്തിൽ പൂർണ്ണമായും വീട് തകർന്ന ലൂർദ്ദിന് 2 സെന്റ് സ്ഥലവും വീടും വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 7,04,900 രൂപ അനുവദിച്ചു.

മില്ലറ്റ് ഫാമിന്

ഭൂമി കൈമാറും

പാലക്കാട് അഗളി വില്ലേജിൽ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള അഞ്ചേക്കർ സ്ഥലം മില്ലറ്റ് ഫാം തുടങ്ങാൻ കൃഷി വകുപ്പിന് കൈമാറും..

ലോ​കാ​യു​ക്തഓ​ർ​ഡി​ന​ൻ​സ്
മ​ന്ത്രി​സ​ഭ​ ​പ​രി​ഗ​ണി​ച്ചി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​സി.​പി.​ഐ​യു​ടെ​ ​വി​യോ​ജി​പ്പ് ​കാ​ര​ണം​ ​ത​ർ​ക്ക​ത്തി​ലാ​യ​ ​ലോ​കാ​യു​ക്ത​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഓ​ർ​ഡി​ന​ൻ​സു​ക​ളു​ടെ​ ​പു​ന​ർ​വി​ളം​ബ​രം​ ​സം​ബ​ന്ധി​ച്ച​ ​അ​ജ​ൻ​ഡ​ ​പ​രി​ഗ​ണി​ക്കാ​തെ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം.
ലോ​കാ​യു​ക്ത​യു​ടെ​ ​ഉ​ത്ത​ര​വു​ക​ൾ​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​ധി​കാ​രി​ക​ൾ​ക്ക് ​(​ഗ​വ​ർ​ണ​ർ,​ ​മു​ഖ്യ​മ​ന്ത്രി,​ ​സം​സ്ഥാ​ന​സ​ർ​ക്കാ​ർ​)​ ​ഹി​യ​റിം​ഗ് ​ന​ട​ത്തി​ ​മൂ​ന്ന് ​മാ​സ​ത്തി​ന​കം​ ​ത​ള്ളു​ക​യോ​ ​കൊ​ള്ളു​ക​യോ​ ​ചെ​യ്യാ​മെ​ന്ന​ ​നി​യ​മ​ ​ഭേ​ദ​ഗ​തി​യാ​ണ് ​ഓ​ർ​ഡി​ന​ൻ​സി​നെ​ ​വി​വാ​ദ​ത്തി​ലാ​ക്കി​യ​ത്.​ ​നി​ല​വി​ലെ​ ​നി​യ​മ​മ​നു​സ​രി​ച്ച് ​ഉ​ത്ത​ര​വ് ​അ​തേ​പ​ടി​ ​അം​ഗീ​ക​രി​ക്ക​ണം.​ ​കെ.​ടി.​ ​ജ​ലീ​ലി​നെ​തി​രാ​യ​ ​കേ​സി​ൽ​ ​ഇ​താ​ണ് ​തി​രി​ച്ച​ടി​യാ​യ​ത്.
ലോ​കാ​യു​ക്ത​യു​ടെ​ ​അ​ധി​കാ​രം​ ​വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​ഓ​ർ​ഡി​ന​ൻ​സി​ൽ​ ​ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​നം​ ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​തൊ​ട്ടു​മു​മ്പാ​ണ് ​ഗ​വ​ർ​ണ​ർ​ ​ഒ​പ്പു​ ​വ​ച്ച​ത്.​ ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​നം​ ​അ​വ​സാ​നി​ച്ച​ ​സ്ഥി​തി​ക്ക് ,​ ​കാ​ല​ഹ​ര​ണ​പ്പെ​ട്ട​ ​ഓ​ർ​ഡി​ന​ൻ​സു​കൾപു​ന​ർ​വി​ളം​ബ​രം​ ​ചെ​യ്യാ​ൻ​ ​മ​ന്ത്രി​സ​ഭ​ ​ഗ​വ​ർ​ണ​റോ​ട് ​ശു​പാ​ർ​ശ​ ​ചെ​യ്യേ​ണ്ട​തു​ണ്ട്.​ ​ഓ​ർ​ഡി​ന​ൻ​സി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​വി​യോ​ജി​പ്പ് ​സി.​പി.​ഐ​ ​പ​ര​സ്യ​മാ​ക്കി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ,​മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ​ ​അ​വ​ർ​ ​വി​യോ​ജി​ച്ചാ​ൽ​ ​കൂ​ട്ടാ​യ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ന​ഷ്ട​പ്പെ​ട്ട​തി​ന്റെ​ ​പേ​രി​ൽ​ ​മ​ന്ത്രി​സ​ഭ​യു​ടെ​ ​നി​ല​നി​ല്പ് ​ത​ന്നെ​ ​പ്ര​തി​സ​ന്ധി​യി​ലാ​വും.
അ​ടു​ത്ത​യാ​ഴ്ച​ ​ചേ​രു​ന്ന​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​ഈ​ ​അ​ജ​ൻ​ഡ​ ​ഉ​റ​പ്പാ​യും​ ​പ​രി​ഗ​ണി​ക്കേ​ണ്ടി​ ​വ​രും.​ ​അ​തി​ന് ​മു​മ്പാ​യി​ ​സി.​പി.​എം​-​ ​സി.​പി.​ഐ​ ​ഉ​ഭ​യ​ക​ക്ഷി​ ​ച​ർ​ച്ച​യി​ലൂ​ടെ​ ​സ​മ​വാ​യ​ത്തി​ലെ​ത്തി​യേ​ക്കും.30​ന് ​ഇ​ട​തു​മു​ന്ന​ണി​ ​യോ​ഗ​വും, മ​ന്ത്രി​സ​ഭാ​യോ​ഗ​വും​ ​ചേ​രും.​ ​അ​തി​ന് ​മു​മ്പ് ​ഉ​ഭ​യ​ക​ക്ഷി​ ​ച​ർ​ച്ച​ ​ന​ട​ന്നേ​ക്കാം.

ഡി​ജി​റ്റ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യിൽ
സ്റ്റേ​റ്റ് ​ഡാ​റ്റാ​ ​സെ​ന്റ​റി​ന് 25​ ​കോ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഡി​ജി​റ്റ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​അ​ത്യാ​ധു​നി​ക​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ ​ഉ​പ​യോ​ഗി​ച്ച് 25​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ൽ​ ​സ്റ്റേ​റ്റ് ​ഡേ​റ്റാ​ ​സെ​ന്റ​ർ​ ​വി​ത്ത് ​ഹൈ​ബ്രി​ഡ് ​ക്ലൗ​ഡ് ​കോം​പി​റ്റ​ബി​ൾ​ ​ആ​ൻ​ഡ് ​ഹൈ​പ്പ​ർ​ ​ക​ൺ​വേ​ർ​ജ്ഡ് ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​സ്ഥാ​പി​ക്കാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​ഭ​ര​ണാ​നു​മ​തി​ ​ന​ൽ​കി.​ ​പ്രാ​ഥ​മി​കാ​വ​ശ്യ​ത്തി​നു​ള്ള​ 7​ ​കോ​ടി​ ​രൂ​പ​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ഐ.​ടി​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​ന് ​കീ​ഴി​ലെ​ ​സ്കി​ൽ​ ​ഡെ​ലി​വ​റി​ ​പ്ലാ​റ്റ്ഫോ​മി​ൽ​ ​നി​ന്ന് ​ഐ.​ടി​ ​മി​ഷ​ന് ​അ​നു​വ​ദി​ക്കും.​ ​ഈ​ ​സം​വി​ധാ​നം​ ​നി​ല​വി​ൽ​ ​വ​രു​ന്ന​തോ​ടെ​ ​സം​സ്ഥാ​ന​ത്തെ​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ആ​ളു​ക​ൾ​ക്ക് ​നെ​റ്റ്‌​വ​ർ​ക്ക് ​സ്തം​ഭി​ക്കാ​തെ​ ​ഒ​രേ​ ​സ​മ​യം​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കാ​നാ​കും.
തി​രു​വ​ന​ന്ത​പു​ര​ത്ത് ​കോ​-​ബാ​ങ്ക് ​ട​വ​റി​ലും​ ​ടെ​ക്‌​നോ​പാ​ർ​ക്കി​ലു​മാ​യി​ ​ര​ണ്ട് ​ഡേ​റ്റാ​ ​സെ​ന്റ​റു​ക​ൾ​ ​നി​ല​വി​ലു​ണ്ട്.​ ​അ​വ​ ​പ​ഴ​യ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ ​ഉ​പ​യോ​ഗി​ച്ച് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ​ ​സെ​ർ​വ​റു​ക​ളു​ടെ​ ​ശേ​ഷി​ക്കു​റ​വ് ​ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.​ ​പൊ​തു​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ല​മ​റി​യാ​ൻ​ ​ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ ​ഒ​രേ​ ​സ​മ​യം​ ​നെ​റ്റി​ൽ​ ​ക​യ​റു​മ്പോ​ൾ​ ​സ​ക​ല​തും​ ​സ്തം​ഭി​ക്കു​ന്ന​ത് ​ഇ​ത് ​മൂ​ല​മാ​ണ്.
ഡേ​റ്റാ​ ​സെ​ന്റ​റു​ക​ളി​ൽ​ ​സ്വ​ന്തം​ ​കെ​ട്ടി​ട​ത്തി​ലാ​ണ് ​സെ​ർ​വ​റു​ക​ൾ​ ​സൂ​ക്ഷി​ക്കു​ന്ന​ത്.​ ​ഇ​തു​ ​മാ​ത്രം​ ​ഉ​പ​യോ​ഗി​ച്ച് ​നെ​റ്റ് ​വ​ർ​ക്കി​ലെ​ ​ട്രാ​ഫി​ക് ​കൈ​കാ​ര്യം​ ​ചെ​യ്യാ​നാ​വി​ല്ല.കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​ക​രി​ച്ച​ ​ക്ലൗ​ഡ് ​സെ​ർ​വ​റു​ക​ൾ​ ​കൂ​ടി​ ​ചേ​ർ​ത്താ​ണ് ​പു​തി​യ​ ​ഡേ​റ്റാ​ ​സെ​ന്റ​ർ​ ​വ​രു​ന്ന​ത്.​ ​ഗൂ​ഗി​ൾ,​ ​ആ​മ​സോ​ൺ,​ ​ഓ​റ​ക്കി​ൾ​ ​തു​ട​ങ്ങി​ 16​ ​അം​ഗീ​കൃ​ത​ ​ക്ലൗ​ഡ് ​സെ​ർ​വ​റു​ക​ൾ​ ​കൂ​ട്ടി​ർ​ത്തു​ള്ള​ ​ആ​ധു​നി​ക​ ​ഡേ​റ്റാ​ ​സെ​ന്റ​റാ​യി​രി​ക്കും​ ​സ്ഥാ​പി​ക്കു​ക.
ഡി​ജി​റ്റ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​കാ​മ്പ​സി​ലാ​യി​രി​ക്കും​ ​പു​തി​യ​ ​സ്റ്റേ​റ്റ് ​ഡേ​റ്റാ​ ​സെ​ന്റ​ർ.

ന​ഗ​ര​സ്വ​ഭാ​വ​മു​ള്ള​ ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക്
ഇ​ള​വ്:​ ​റി​പ്പോ​ർ​ട്ടി​ന് ​അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​ന​ഗ​ര​സ്വ​ഭാ​വ​മു​ള്ള​വ​യാ​യി​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പ് ​വി​ജ്ഞാ​പ​നം​ ​ചെ​യ്ത​ 175​ ​പ​ഞ്ചാ​യ​ത്തു​ക​ൾ​ ​സി.​ആ​ർ.​ഇ​സ​ഡ് ​സോ​ൺ​ ​മൂ​ന്നി​ൽ​ ​നി​ന്ന് ​കൂ​ടു​ത​ൽ​ ​ഇ​ള​വു​ക​ളു​ള്ള​ ​സോ​ൺ​ ​ര​ണ്ടി​ലേ​ക്ക് ​മാ​റ്റ​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ​ ​തീ​ര​ദേ​ശ​പ​രി​പാ​ല​ന​ ​പ​ദ്ധ​തി​ ​സം​ബ​ന്ധി​ച്ച​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഡോ.​വി.​ ​വേ​ണു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​മൂ​ന്നം​ഗ​ ​വി​ദ​ഗ്ദ്ധ​സ​മി​തി​ ​സ​മ​ർ​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ടി​ന് ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​അം​ഗീ​കാ​രം​ ​ന​ൽ​കി.
കേ​ന്ദ്ര​സ​ർ​ക്കാ​ർ​ 2019​ൽ​ ​പു​റ​പ്പെ​ടു​വി​ച്ച​ ​തീ​ര​ദേ​ശ​ ​നി​യ​ന്ത്ര​ണ​ ​മേ​ഖ​ലാ​ ​വി​ജ്ഞാ​പ​ന​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ ​ക​ര​ട് ​പ്ലാ​നി​ലെ​ ​അ​പാ​ക​ത​ക​ൾ​ ​പ​രി​ശോ​ധി​ച്ച് ​പ​രി​ഹാ​ര​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​സ​മ​ർ​പ്പി​ക്കാ​നാ​ണ് ​പ​രി​സ്ഥി​തി​ ​അ​ഡി​ഷ​ന​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​വേ​ണു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​ദ​ഗ്ദ്ധ​സ​മി​തി​യെ​ ​നി​യോ​ഗി​ച്ച​ത്.
ശു​പാ​ർ​ശ​ക​ൾ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​ഭേ​ദ​ഗ​തി​ക​ൾ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ​തീ​ര​പ​രി​പാ​ല​ന​ ​അ​തോ​റി​റ്റി​ ​സ​മ​ർ​പ്പി​ച്ച​ത് ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​ന​ട​പ​ടി​ക്ര​മം​ ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​മ​ന്ത്രി​സ​ഭാ​ ​യോ​ഗം​ ​അം​ഗീ​കാ​രം​ ​ന​ൽ​കി​യ​ത്.

ത​ദ്ദേ​ശ​സ്വ​യം​ഭ​രണ
പൊ​തു​ ​സ​ർ​വീ​സി​ന്
ഓ​ർ​ഡി​ന​ൻ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പി​ൽ​ ​സ​മാ​ന​ ​വ​കു​പ്പു​ക​ൾ​ ​ല​യി​പ്പി​ച്ച് ​പൊ​തു​ ​സ​ർ​വീ​സ് ​രൂ​പീ​ക​രി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വി​വി​ധ​ ​നി​യ​മ​ങ്ങ​ളും​ ​ച​ട്ട​ങ്ങ​ളും​ ​ഏ​കീ​ക​രി​ച്ചു​ള്ള​ ​ഓ​ർ​ഡി​ന​ൻ​സി​ന് ​ഗ​വ​ർ​ണ​റോ​ട് ​ശു​പാ​ർ​ശ​ ​ചെ​യ്യാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.
പ​ഞ്ചാ​യ​ത്ത്-​ന​ഗ​ര​കാ​ര്യം,​ ​ന​ഗ​ര​-​ഗ്രാ​മാ​സൂ​ത്ര​ണം,​ ​ഗ്രാ​മ​വി​ക​സ​നം,​ ​എ​ൻ​ജി​നി​യ​റിം​ഗ് ​എ​ന്നീ​ ​വ​കു​പ്പു​ക​ൾ​ ​സം​യോ​ജി​പ്പി​ച്ചാ​ണ് ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​പൊ​തു​ ​സ​ർ​വീ​സ് ​രൂ​പീ​ക​രി​ക്കു​ന്ന​ത്.​ ​പൊ​തു​ ​സ​ർ​വീ​സാ​കു​ന്ന​തോ​ടെ​ ​ഇ​വ​യെ​ല്ലാം​ ​കേ​ര​ള​ ​പ​ബ്ലി​ക് ​സ​ർ​വീ​സ് ​നി​യ​മ​ത്തി​ന് ​കീ​ഴി​ലാ​കും.​ ​പൊ​തു​ ​സ​ർ​വീ​സ് ​വ​രു​മ്പോ​ൾ​ ​ന​ഗ​ര​-​ഗ്രാ​മാ​സൂ​ത്ര​ണ​ ​വ​കു​പ്പ് ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പി​ന് ​കീ​ഴി​ലെ​ ​ആ​സൂ​ത്ര​ണ​വി​ഭാ​ഗം​ ​മാ​ത്ര​മാ​കും.​ ​നി​ല​വി​ലെ​ ​ന​ഗ​ര​-​ഗ്രാ​മാ​സൂ​ത്ര​ണ​ ​നി​യ​മ​ത്തി​ലെ​ ​ചി​ല​ ​വ്യ​വ​സ്ഥ​ക​ൾ​ ​അ​തി​ന് ​വി​ഘാ​ത​മാ​കാ​തി​രി​ക്ക​ണം.​ ​ഇ​ത്ത​ര​ത്തി​ൽ​ ​വ്യ​വ​സ്ഥ​ക​ൾ​ ​ക്ര​മീ​ക​രി​ച്ചു​ ​കൊ​ണ്ടു​ള്ള​ ​ഓ​ർ​ഡി​ന​ൻ​സി​ന്റെ​ ​ക​ര​ടാ​ണ് ​അം​ഗീ​ക​രി​ച്ച​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DIGITAL SURVEY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.