SignIn
Kerala Kaumudi Online
Thursday, 19 September 2024 7.14 AM IST

തവനൂരിൽ കല്ലിടൽ നിറുത്തിവച്ചു

Increase Font Size Decrease Font Size Print Page

തവനൂർ: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തവനൂരിൽ കെ-റെയിൽ സർവേ കല്ല് സ്ഥാപിക്കുന്നത് നിറുത്തിവച്ചു. വ്യാഴാഴ്ച രാവിലെ കാർഷിക എൻജിനിയറിംഗ് കോളേജ് വളപ്പിലാണ് കല്ലിടൽ ആരംഭിച്ചത്. ഇതു പൂർത്തിയാക്കി മുവ്വാങ്കര കടകശ്ശേരി റോഡിലെത്തയപ്പോൾ സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുന്നൂറോളം പേർ നിലയുറപ്പിച്ചിരുന്നു. സമരക്കാരെ ബലംപ്രയോഗിച്ച് മാറ്റാൻ പൊലീസ് മുന്നോട്ടുവന്നില്ല. വൈകിട്ട് മൂന്നരയോടെ അമ്മായത്ത് പാടത്തും നാട്ടുകാർ തടഞ്ഞു. പൊലീസും സമരക്കാരും തമ്മിൽ കൈയാങ്കളിയായതോടെ കല്ലിടൽ നിറുത്തിവച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SILVA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.