സിജു വിൽസനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത വരയൻ സിനിമയിലെ പ്രൊമോ ഗാനം റിലീസ് ചെയ്തു. സന മൊയ്തൂട്ടി പാടിയ 'ഏദനിൻ മധു നിറയും കനി' എന്ന പ്രൊമോ ഗാനമാണ് സത്യം ഓഡിയോസ് പുറത്തിറക്കിയത്.സന അഭിനയിച്ച വീഡിയോ ഗാനം തരംഗമാവുകയാണ്. ബി .കെ ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ് സംഗീതം പകർന്നു. സത്യം സിനിമാസിന്റെ ബാനറിൽ, എ. ജി. പ്രേമചന്ദ്രൻ നിർമ്മിക്കുന്ന കുടുംബചിത്രമാണ് വരയൻ. ലിയോണ ലിഷോയ്,മണിയൻപിള്ള രാജു,ജോയ് മാത്യു, വിജയരാഘവൻ,ബിന്ദു പണിക്കർ,ജയശങ്കർ, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി,അരിസ്റ്റോ സുരേഷ്,ബൈജു എഴുപുന്ന,അംബിക മോഹൻ,രാജേഷ് അമ്പലപ്പുഴ,ശ്രീലക്ഷ്മി, ഹരിപ്രശാന്ത്,സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. തിരക്കഥ-ഫാദർ ഡാനി കപ്പൂച്ചിൻ, ഛായാഗ്രഹണം-രജീഷ് രാമൻ, ചിത്രസംയോജനം- ജോൺകുട്ടി, പ്രോജക്ട് ഡിസൈൻ-ജോജി ജോസഫ്. പി.ആർ. ഒ എ.എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |