തിരുവനന്തപുരം : എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളുടെ രണ്ടാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി മോപ്പ് അപ് അലോട്ട്മെന്റ് നടത്തും. 26 മുതൽ 30 വരെ രാവിലെ പത്തുമണിവരെ ഒാൺലൈനായി ഒാപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. 30ന് രാവിലെ പത്തുവരെ ലഭിക്കുന്ന ഒാപ്ഷനുകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 1ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.വിശദ വിജ്ഞാപനം www.cee/kerala.gov.in ൽ. ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300.
പി.ജി മെഡിക്കൽ :ഒാൺലൈൻ മോപ്പ് അപ്പ് അലോട്ട്മെന്റ്
തിരുവനന്തപുരം : 2021 ലെ ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സിലുള്ള ഒാൺലൈൻ മോപ്പ് അപ്പ് അലോട്ട്മെന്റ് നടപടി ക്രമങ്ങൾ 27ന് വൈകിട്ട് 6ന് ആരംഭിക്കും. 27 മുതൽ 31 വരെ www.cee.kerala.gov.in ലൂടെ ഒാപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.
കോംപ്രിഹെൻസീവ് വൈവാവോസി
തിരുവനന്തപുരം : കേരളസർവകലാശാല വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ എം.കോം നാലാം സെമസ്റ്ററിന്റെ (2019 അഡ്മിഷൻ റഗുലർ, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി ഡിസംബർ 2019) കോംപ്രിഹെൻസീവ് വൈവാവോസി ഏപ്രിൽ 1,4,5,6 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടക്കും. വിദ്യാർത്ഥികൾ രാവിലെ 10ന് ഹാജരാകണം. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
എസ്.സി പ്രൊമോട്ടർഎഴുത്തു പരീക്ഷ
തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിലെ എസ്.സി പ്രൊമോട്ടർ നിയമനത്തിനുളള എഴുത്തു പരീക്ഷ ഏപ്രിൽ 3ന് രാവിലെ 11 മണിമുതൽ 12 മണിവരെ നടത്തും. അപേക്ഷകർ അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം 45 മിനിട്ട് മുൻപായി പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചേരണം. അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്തവർ അപേക്ഷ സമർപ്പിച്ചിട്ടുളള ജില്ലയിലെ പട്ടികജാതി വികസന ഓഫീസുമായോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |