തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമാ കെയർ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ സേവനമായ കനിവ് 108 ആംബുലൻസുകൾ 30മാസത്തിനിടെ അഞ്ചു ലക്ഷത്തിലധികം ട്രിപ്പുകൾ പൂർത്തിയാക്കി. ഇതുവരെ 5,02,517 ട്രിപ്പുകളാണ് നടത്തിയത്. 3,44,357 ട്രിപ്പുകളാണ് കൊവിഡിന് മാത്രമായി ഓടിയത്. ഹൃദ്രോഗ സംബന്ധമായ അത്യാഹിത ചികിത്സയ്ക്കും വാഹനാപകടങ്ങളിൽ പരിക്ക് പറ്റിയവരെ ആശുപത്രിയിലെത്തിക്കാനുമാണ് ഏറ്റവും കൂടുതൽ വിളിയെത്തിയത്. ഇതുവരെ 53 പ്രസവങ്ങളും കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ നടന്നു. തിരുവനന്തപുരത്താണ് ഏറ്റവും അധികം ട്രിപ്പുകൾ. 69,974 എണ്ണം. ഏറ്റവും കുറവ് ഇടുക്കിയിലാണ് - 15,002 ട്രിപ്പുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |