തൃക്കാക്കര: കാക്കനാട് ഇടച്ചിറ ജംഗ്ഷനു സമീപം പാടശേഖരം നികത്തുന്നതായുള്ള ആരോപണം വസ്തുതാവിരുദ്ധമാണെന്നും, പൊതുപ്രവർത്തകൻ നൽകിയ പരാതിയിൽ പറയുന്ന വസ്തു നേരത്തേ തന്നെ പുരയിടമാണെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതാണെന്നും റവന്യൂ അന്വേഷണത്തിൽ വ്യക്തമായി. മറ്റൊരു കേസിൽ സുപ്രീം കോടതി സമാന വിധി പുറപ്പെടുവിച്ചിട്ടുമുണ്ട്. ഈ വസ്തുവിന് ലാൻഡ് യൂട്ടിലൈസേഷൻ ഉത്തരവു പ്രകാരം ഡവലപ്മെന്റ് ആൻഡ് ലേഔട്ട് പെർമിറ്റ് ലഭിച്ചിട്ടുണ്ടെന്നും, നിലവിൽ ഇവിടെ വികസനപ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |