SignIn
Kerala Kaumudi Online
Thursday, 19 September 2024 12.29 PM IST

പ്രശസ്‌തി ആഗ്രഹിക്കാതിരുന്ന, ക്യാമറാക്കണ്ണുകളോട് കമ്പമില്ലാതിരുന്ന ഡോക്‌ടർ

Increase Font Size Decrease Font Size Print Page
jagadheesh-rama

ജഗദീഷിന്റെ ഭാര്യ ഡോക്‌ടർ പി രമയുടെ മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹ‌ൃത്തുക്കളും. അസുഖ ബാധിതയായിരുന്ന ഡോക്‌ടർ ഇന്ന് രാവിലെയാണ് അന്തരിച്ചത്. പാട്ടുകളും കൗണ്ടറുകളുമായി ജഗദീഷ് വേദികളിലെ നിറസാന്നിദ്ധ്യമായിരുന്നുവെങ്കിലും, ഇത്തരം വേദികളിലൊന്നും അധികമാരും അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടിട്ടില്ല. ‌

ഒട്ടുമിക്ക സിനിമ താരങ്ങളുടെയും കുടുംബത്തെ പ്രേക്ഷകർക്ക് വളരെ അടുത്തറിയാം. പലപ്പോഴും മാസികകളിലും അവാർഡ് വേദികളിലുമൊക്കെ ഇവരുടെ സജീവ സാന്നിദ്ധ്യം ഉണ്ടാകാറുമുണ്ട്. എന്നാൽ ജഗദീഷിന്റെ കുടുംബത്തെ അങ്ങനെ ആർക്കും കാണാൻ കിട്ടിയിരുന്നില്ല.

പലപ്പോഴും പലരും ഇക്കാര്യം ജഗദീഷിനോട് തന്നെ ചോദിച്ചിട്ടുളളതുമാണ്. ഇതിന് ജഗദീഷിന് മറുപടി ഒന്നേയുള്ളു, ഭാര്യയ്ക്ക് ഒട്ടും താത്പര്യമില്ല. അതെ ജഗദീഷിന്റെ ഭാര്യ അങ്ങനെയാണ്. പ്രശസ്‌തി ആഗ്രഹിക്കാതിരുന്ന, ക്യാമറാക്കണ്ണുകളോട് കമ്പമില്ലാതിരുന്ന ഒരു ഡോക്‌ടർ, മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവിയായിരുന്ന ഡോക്‌ടർ പി രമ. കഴിഞ്ഞ ആറ് വർഷക്കാലമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നു രമ. ഒന്നര വർഷത്തോളമായി കിടപ്പിലായിരുന്നു.

സിനിമാ താരത്തിന്റെ ഭാര്യയെന്ന പകിട്ടിൽ തിളങ്ങി നിൽക്കാനോ ചർച്ചകളിൽ ഇടം നേടാനോ ആഗ്രഹിച്ചിരുന്ന വ്യക്തിയല്ലായിരുന്നു രമ. ഒരു ഡോക്‌ടർ എന്ന നിലയ്ക്കുള്ള കടമയ്ക്ക് തന്നെയാണ് ജീവിതത്തിൽ കൂടുതൽ പ്രാധാന്യം വേണ്ടതെന്ന ചിന്തയുണ്ടായിരുന്ന രമ തന്റെ മക്കളേയും ആ വഴിയെ കെെപിടിച്ച് എത്തിച്ചു. മക്കളായ രമ്യയും സൗമ്യയും പഠിച്ച് ഡോക്‌ടർമാർ ആയതിന്റെ മുഴുവൻ ക്രെഡിറ്റും രമയ്ക്ക് തന്നെയാണ് ‌ജഗദീഷ് നൽകിയിരുന്നത്.

പൊതുവേദിയിൽ വരാൻ തീരെ താത‌്പര്യമില്ലാതിരുന്നയാളായിരുന്നു ‌ഡോക്‌ട‌ർ. സ്വകാര്യ ജീവിതത്തെ ഒരിക്കലും പരസ്യപ്പെടുത്താൻ രമ ആഗ്രഹിച്ചിരുന്നില്ല. എല്ലാരുടെയും ഭാര്യമാർ ചാനലുകളിലും വേദികളിലും പ്രത്യക്ഷപ്പെടും, എന്നാൽ എന്ത് കൊണ്ടാണ് ജഗദീഷിന്റെ ഭാര്യ വരാത്തതെന്ന ചോദ്യം പലപ്പോഴും താരം നേരിട്ടിട്ടുണ്ട്. തന്റെ സ്വഭാവത്തിന്റെ നേർ വിപരീതമാണ് രമയുടെതെന്നാണ് ഈ ചോദ്യങ്ങൾക്കുള്ള മറുപടിയായി ജഗദീഷ് പറഞ്ഞിട്ടുള്ളത്.

രമ ഒരു ഫോട്ടോയ്ക്കും വരാറില്ല, അവൾക്ക് ഒട്ടും താത്പര്യമില്ല. തനിക്ക് എത്രത്തോളം പൊതു വേദിയിൽ പ്രത്യക്ഷപ്പെടാൻ ആഗ്രഹമുണ്ടോ, അല്ലെങ്കിൽ ഒരു സിനിമ പ്രസിദ്ധീകരണത്തിൽ ഫോട്ടോ അച്ചടിച്ചുവരാൻ എത്രത്തോളം താത്‌പര്യമുണ്ടോ, അത്രത്തോളം താത്പര്യക്കുറവ് ഭാര്യയ്ക്കുണ്ടെന്ന് താരം പറയുന്നതിൽ നിന്ന് രമയുടെ സ്വഭാവം വായിച്ചെടുക്കാനാകും.

സ്പെഷ്യൽ എഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിൻ സമീപിച്ചാലും രമ തയ്യാറാകാത്തതിനാലാണ് ഇരുവരുമൊന്നിച്ചുള്ള ഫോട്ടോകൾ പോലും പുറത്ത് വരാത്തത്. സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്ക് വയ്ക്കുന്നതും സ്വകാര്യത ആഗ്രഹിച്ചിരുന്ന ഈ ഡോക്‌ടർക്ക് ഇഷ്ടമല്ലായിരുന്നു.

ഞങ്ങൾ രണ്ട് പേരും രണ്ട് രീതിയിലാണ് ചിന്തിക്കുന്നത്. പക്ഷേ അത് തന്നെയാണ് അഭിപ്രായ ഐക്യം എന്ന് പറയുന്നത്. വ്യത്യാസങ്ങൾക്കിടയിലുള്ള ഐക്യമാണ് തങ്ങൾ തമ്മിലുള്ളതെന്ന് ജഗദീഷ് വെളിപ്പെടുത്തിയിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലുണ്ടായിരുന്ന യോജിപ്പാണ് ഇരുവരുടെയും ഇടയിലെ വിജയമെന്ന് താരം വിശ്വസിച്ചിരുന്നു. കൂടുതൽ അടുത്തറിയാൻ അവസരം നൽകാതെ രമ വിടപറഞ്ഞതിന്റെ നൊമ്പരത്തിലാണ് സിനിമാ ലോകവും പ്രേക്ഷകരും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: JAGADHEESH, WIFE, JAGADHEESH WIFE DEATH, ACTOR JAGADHEESH, DOCTOR RAMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.