SignIn
Kerala Kaumudi Online
Friday, 20 September 2024 4.38 AM IST

സ്‌ത്രീകൾ തന്റെ യോജിച്ച പങ്കാളികളെ കണ്ടെത്തുന്നതിന് നോക്കുന്നത് ഈ കാര്യങ്ങൾ; വിദഗ്ദ്ധർ പറയുന്ന ഇക്കാര്യങ്ങൾ പുരുഷന്മാർ അറിയണം

Increase Font Size Decrease Font Size Print Page
men

ഒരു പെണ്ണിന് ഇഷ്‌ടം തോന്നാൻ വലിയ പാടാണെന്ന് ഒരു സംസാരം പുരുഷന്മാർക്കിടയിൽ പലപ്പോഴുമുണ്ട്. സ്ത്രീകളുടെ ഇഷ്‌ടം അറിയാതെയാണ് അത്തരത്തിൽ പറയുന്നതെന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന. തനിക്ക് ആകർഷകം തോന്നുന്ന പുരുഷനെ ശ്രദ്ധേയമായി നിരീക്ഷിച്ചേ സ്‌ത്രീ ഇഷ്‌ടം തുറന്നുസമ്മതിക്കൂ. പുരുഷന്റെ എല്ലാ കാര്യങ്ങളും സ്ത്രീ നിരീക്ഷിക്കാറുണ്ടെങ്കിലും പൊതുവിൽ ആറ് കാര്യങ്ങളാണ് സ്ത്രീകൾ പ്രധാനമായും നോക്കുന്നതെന്നാണ് വിദഗ്ദ്ധർ കണ്ടെത്തുന്നത്.

പുരുഷന്റെ ലുക്കിലും നടപ്പിലും പെരുമാറ്റത്തിലുമെല്ലാം സ്ത്രീകൾ പലകാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. ഇക്കൂട്ടത്തിൽ ആദ്യത്തേത് ശരീര പ്രകൃതിയാണ്. തങ്ങളുമായി ഒത്തുനോക്കി പുരുഷന്റെ നീളവും വണ്ണവുമെല്ലാം സ്ത്രീകളെ പെട്ടെന്ന് ആകർഷിക്കും. നീളവും വണ്ണവും തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ ആ നിമിഷംതന്നെ അവരെ അനാകർഷകമായി സ്ത്രീകൾക്ക് തോന്നാം.

പുരുഷന്മാരിലെ ആകർഷകത്വവും രൂപവും മറ്റൊരു ഘടകമാണ്. തലമുടി, വസ്ത്രങ്ങൾ, പുരുഷന്മാർക്ക് അടിസ്ഥാനമായുളള ശുചിത്വം, അവർ ഒരുങ്ങുന്ന രീതി എല്ലാം സ്ത്രീകളെ ആകർഷിക്കും.

മൂന്നാമത് ഘടകം ചിരിയാണ്. ഉളളുതുറന്ന് ഹൃദ്യമായ ചിരിയിൽ സ്ത്രീകൾ മയങ്ങും. കളളമില്ലാത്ത ചിരിയാണ് സ്ത്രീകൾ ശ്രദ്ധിക്കുക. നല്ല ദന്തനിരയുളള പുരുഷനെ സ്ത്രീകൾ ഇഷ്ടപ്പെടുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ആത്മവിശ്വാസമാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നതെന്ന് പറയാറില്ലേ. അതുപോലെ ആത്മവിശ്വാസത്തോടെയുളള പെരുമാറ്റവും സംസാരവുമുളള പുരുഷന്മാരെ ഏതൊരു സ്ത്രീയും ഇഷ്ടപ്പെടും. ഇടപെടലിലെ പോസിറ്രിവിറ്റി സ്ത്രീകളെ പുരുഷന്മാരിലേക്ക് അടുപ്പിക്കും.

ശാരീരികമായ ഈ ആകർഷണത്വത്തോടൊപ്പം നല്ല രീതിയിൽ സംസാരിക്കാനും കഴിഞ്ഞാൽ സ്ത്രീകൾ പുരുഷന്മാരെ ഇഷ്ടപ്പെടും. തങ്ങൾക്ക് അനുയോജ്യമായ രീതിയിലുളള സംസാരമാണ് സ്ത്രീ എപ്പോഴും പ്രതീക്ഷിക്കുന്നത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാണ് സ്ത്രീ പുരുഷനെ വിലയിരുത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, ATTRACTS WOMAN, MAN FEATURES, SIX FEATURES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.