മാന്നാർ: പെട്രോൾ,ഡീസൽ,പാചക വാതക വിലവർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചെന്നിത്തല ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് സിലിണ്ടർ,ഇരുചക്ര വാഹനം എന്നിവയിൽ മാലചാർത്തി പ്രതിഷേധിച്ചു. ചെന്നിത്തല കാരാഴ്മ ബി.എസ്.എൻ.എൽ ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധയോഗം മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുജാ ജോഷ്വ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബി.സൂരജ് അദ്ധ്യക്ഷത വഹിച്ചു. രവികുമാർ കോമന്റേത്, സാം പോച്ചയിൽ, ശ്രീകുമാർ ചെന്നിത്തല, ബിജു ചിറമേൽ, രാജേന്ദ്രൻ ഏനാത്ത്, ജയപ്രകാശ് കാരാഴ്മ, സേവിയർകുന്നുംപുറം, സുമവിശ്വാസ്, സതിരവീന്ദ്രൻ, ടൈറ്റസ്ഉമ്മൻ, ഇന്ദിരാഗിരീഷ്, സൈമൺകുര്യൻ, തോമസ്ശമുവേൽ, അശോക് രാജ്, അജിത്കുമാർ, രാജൻ വട്ടശ്ശേരിപുഴ, മാത്യുവര്ഗീസ്, സന്തോഷ്കുമാർ, ബിനുവർഗീസ്, ഓ.സി ജേക്കബ്, ജോയിമൂലയിൽ, നിഷാ സുമേഷ്കുമാർ, അഗസ്റ്റിൻ, ബാബു തെക്കേമഠം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |