തിരുവനന്തപുരം: മിൽമയുടെ അംഗീകൃത ഏജൻസികൾ വഴി തങ്ങളുടെ ഉത്പന്നങ്ങളും വില്പനനടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുരള്യ ഡെയറി ഫയൽ ചെയ്ത ഹർജി പ്രഥമദൃഷ്ട്യാനിലനിൽക്കില്ലെന്ന് കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള ജുഡിഷ്യൽ സ്ഥാപനമായ കോംപറ്റീഷൻ കമ്മിഷൻ വിധിച്ചു. സെക്ഷൻ 33 പ്രകാരം മുരള്യയുടെ ആവശ്യം പരിഗണിക്കാനാവില്ലെന്ന് കണ്ടെത്തിയ കമ്മിഷൻ ഹർജി തള്ളി.
മുരള്യ പാൽ വിറ്റ മിൽമ ഏജൻസിയെ തിരുവനന്തപുരം മേഖലാ യൂണിയൻ അടുത്തിടെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ തിരുവനന്തപുരം മുൻസിഫ് കോടതിയിൽ മുരള്യ പരാതി നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. തുടർന്നാണ് കോംപറ്റീഷൻ കമ്മിഷനെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |