അരീക്കോട്: അരീക്കോട് പൊലീസ് ക്യാമ്പിൽ മേലുദ്യോഗസ്ഥരിൽ നിന്ന് പീഡനം നേരിടുന്നതായി കാണിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം കാണാതായ പൊലീസുകാരനെ വടകരയിലെ വീട്ടിൽ കണ്ടെത്തി. കോഴിക്കോട് വടകര കുറകോയിലോത്ത് വീട്ടിൽ മുബാഷിറിനെയാണ് (29) വെള്ളിയാഴ്ച രാവിലെ കാണാതായത്. ഡെപ്യൂട്ടി കമാൻഡന്റിന്റെ പരാതിയിൽ അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. മുബാഷിർ കോഴിക്കോട് നിന്ന് ട്രെയിൻ കയറി ഈറോട് ഭാഗത്തേക്ക് പോയെന്നും പിന്നീട് വീട്ടിലേക്ക് തിരിക്കുകയായിരുന്നെന്നും അരീക്കോട് പൊലീസ് ഇൻസ്പെക്ടർ സി.വി. ലൈജുമോൻ പറഞ്ഞു. മുബാഷിറിനെ അരീക്കോട് പൊലീസ് സ്റ്റേഷനിലെത്തിച്ച് ഉച്ചയോടെ മഞ്ചേരി ജില്ലാ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |