തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷന്റെ ആശ്വാസകിരണം പദ്ധതി വഴി മാസം നൽകുന്ന 1200 രൂപ മുടക്കം കൂടാതെ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ആശ്വാസ കിരണം പദ്ധതി പ്രകാരം 2018 മാർച്ച് വരെ ലഭിച്ച അപേക്ഷകൾ തീർപ്പാക്കിയതായും അപേക്ഷകരുടെ എണ്ണം വർഷം തോറും വർദ്ധിക്കുന്നതിനാൽ ബഡ്ജറ്റ് വിഹിതത്തിന് പുറമേ സർക്കാരിൽ നിന്നും അധിക തുക ലഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിന്മേലാണ് ഉത്തരവുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |