SignIn
Kerala Kaumudi Online
Sunday, 05 May 2024 2.30 PM IST

പട്ടയവിതരണമേള 25ന്, ആകെ 246 പട്ടയങ്ങൾ

keral

പത്തനംതിട്ട : സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി ജില്ലയിൽ പട്ടയവിതരണമേള 25ന് നടക്കും. റവന്യു മന്ത്രി കെ.രാജൻ പട്ടയവിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് പത്തനംതിട്ട ജില്ലാ ആസ്ഥാനത്തും വൈകിട്ട് 5ന് അടൂരും ആണ് പട്ടയമേള നടക്കുക.

യോഗത്തിൽ മന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് അലക്‌സ് പി.തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആർ.തുളസീധരൻപിള്ള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്.മോഹനൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് മെമ്പർ പ്രൊഫ.ടി.കെ.ജി നായർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ എന്നിവർ പങ്കെടുത്തു.

വിവിധ താലൂക്കും വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണവും

അടൂർ : 21, കോഴഞ്ചേരി : 22, റാന്നി : 79, കോന്നി : 50, തിരുവല്ല : 44, മല്ലപ്പള്ളി : 30.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.