കൊച്ചി: തന്റെ പുതിയ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതിന് പി ആർ ഒ വാഴൂർ ജോസ് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി സംവിധായകൻ ഒമർ ലുലു. ഫേസ്ബുക്കിലൂടെയാണ് ഒമർ ലുലു ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ പുതിയ രണ്ട് ചിത്രങ്ങളിലേക്കും പ്രതീഷ് ശേഖർ എന്ന് പുതയൊരു പയ്യനെ പി ആർ ഒ ആയി നിയമിക്കുകയാണെന്നും വാഴൂർ ജോസിനെ വിളിച്ചിട്ട് കിട്ടാത്തതിനാലാണ് ഇത്തരമൊരു നടപടിയെന്നും ഒമർ ലുലു പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ വാഴൂർ ജോസ് വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് സംവിധായകൻ അടുത്ത കുറിപ്പിൽ ആരോപിച്ചു. ആർ ആർ ആർ അടക്കം നിരവധി സിനിമകളുടെ പി ആർ ഒ ആയി പ്രവർത്തിച്ച ആളാണ് പ്രതീഷ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
മലയാള സിനിമയിൽ നമ്മൾ വർഷങ്ങളായി കാണുന്ന ഒരു പേരാണ് PRO: വാഴൂർ ജോസ് ഒരു ചെറിയ മാറ്റത്തിനായി ജോസേട്ടന് ഞാന്‍ റെസ്റ്റ് കൊടുത്തു.പവർസ്റ്റാറിന്റെയും നല്ലസമയത്തിന്റെയും PRO : ഒരു പുതിയ ചുള്ളനു അവസരം കൊടുത്തു Pratheesh Sekhar 🔥
മോനെ പ്രതീഷേ നീയാണ് എന്റെ പ്രതീക്ഷ
PRO സ്ഥാനത്ത് നിന്ന് ഞാന്‍ സ്ഥിരം വർക്ക് കൊടുക്കുന്ന വാഴൂർ ജോസേട്ടനെ മാറ്റി പുതിയ ഒരാൾക്ക് അവസരം കൊടുത്തു എന്ന് പോസ്റ്റ് ഇട്ടപ്പോഴേക്കും എന്നെ തീർത്തുകളയും എന്ന് പറഞ്ഞ് ജോസേട്ടന്റെ ഭീഷണി ഫോൺ കോൾ.ഇതാണ് നിങ്ങൾ സ്വപ്നം കാണുന്ന സിനിമാ Industry,ഞാൻ എന്ത് ചെയ്യണം ?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |