ജാക്ക് ആൻഡ് ജിൽ ഫസ്റ്റ് ലുക്ക് പുറത്ത്
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലാണ് പോസ്റ്റർ പുറത്തിറക്കിയത്. കാഴ്ചയിൽ ഒരു ദേവിയെ പോലെ സ്കൂട്ടർ ഒാടിക്കുന്ന മഞ്ജു വാര്യരാണ് പോസ്റ്ററിൽ. സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെട്ട ചിത്രത്തിൽ സൗബിൻ ഷാഹിർ, കാളിദാസ് ജയറാം, അജു വർഗീസ്, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ് , എസ്തർ അനിൽ എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥ സന്തോഷ് ശിവൻ, അജിൽ എസ്.എം, സുരേഷ് രവീന്ദ്രൻ. സംഭാഷണം വിജീഷ് തോട്ടിങ്ങൽ.മേയ് 20ന് ചിത്രം തിയേറ്രറുകളിൽ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |