SignIn
Kerala Kaumudi Online
Thursday, 26 September 2024 4.46 AM IST

കേരള സർവകലാശാല വാർത്തകൾ

Increase Font Size Decrease Font Size Print Page
kerala-university

പരീക്ഷമാറ്റി

തിരുവനന്തപുരം: കേരള സർവകലാശാല 23, 25, 27 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്​റ്റർ (2019 അഡ്മിഷൻ റെഗുലർ, 2018 & 2017 അഡ്മിഷൻ സപ്ലിമെന്ററി ) എസ്.ഡി.ഇ, ബി.എ, ബി.കോം, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്‌സി മാത്തമാ​റ്റിക്സ്, ബി.ബി.എ, ബി.സി.എ പരീക്ഷകൾ യഥാക്രമം മേയ് 4, 6, 10 തീയതികളിലേക്ക് മാ​റ്റി.

ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ പോസ്റ്റ്ഗ്രാജ്വേ​റ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മേയ് 18 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ. റെഗുലർ (2020 സ്‌കീം - 2021 അഡ്മിഷൻ), സപ്ലിമെന്ററി (2014 സ്‌കീം - 2017 അഡ്മിഷൻ, 2018 സ്‌കീം - 2018 & 2019 അഡ്മിഷൻ, 2020 സ്‌കീം - 2020 അഡ്മിഷൻ) പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 27 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ മേയ് 4 വരെയും അപേക്ഷിക്കാം.

ആറാം സെമസ്​റ്റർ ബി.ടെക് (സപ്ലിമെന്ററി (2013 സ്‌കീം) & സെഷണൽ ഇംപ്രൂവ്‌മെന്റ് (2008 & 2013 സ്‌കീം), മേയ് 2022 പരീക്ഷയ്ക്ക് പിഴകൂടാതെ 27 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ മേയ് 4 വരെയും അപേക്ഷിക്കാം.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ 2018 സ്‌കീം അഞ്ചാം സെമസ്​റ്റർ (റെഗുലർ, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) ഏപ്രിൽ 2022 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മേയ് അഞ്ചിന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ മ്യൂസിക് (എഫ്.ഡി.പി)

(റെഗുലർ 2019 അഡ്മിഷൻ, 2018 & 2017 അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സി ചാൻസ് 2014 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റർ ബി.പി.എ മൃദംഗം പരീക്ഷയുടെ പ്രാക്ടിക്കൽ മേയ് 9 മുതലും,​ ആറാം സെമസ്റ്റർ ബി.പി.എ ഡാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ മേയ് 3 മുതലും തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ച് നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA UNIVERSITY NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.