തിരുവനന്തപുരം: മുസ്ലിംലീഗ് ഉൾപ്പെടെയുള്ള എല്ലാ കക്ഷികളും യു.ഡി.എഫിന്റെ അവിഭാജ്യ ഘടകങ്ങളാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് ശക്തമാണ്. ഒരു പ്രശ്നവുമില്ല. കൂടുതൽ ജനപിന്തുണ ആർജ്ജിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. കെ-റെയിലിന്റെ പേരിൽ സംസ്ഥാനത്ത് ഉണ്ടാകുന്ന പൊലീസ് അതിക്രമങ്ങൾ അവസാനിപ്പിക്കണം. കഴക്കൂട്ടത്ത് നടന്ന സംഭവം മനുഷ്യ മനഃസാക്ഷിക്ക് നിരക്കാത്തതാണ്. ഇതിനു നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥർക്ക് എതിരെ ശക്തമായ നടപടി വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |