തിരുവനന്തപുരം: യുക്രെയിനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ യോഗം നോർക്കയുടെ നേതൃത്വത്തിൽ 30ന് ഉച്ചക്ക് 2.30 ന് കവടിയാർ ഗോൾഫ് ലിങ്കിലെ ഉദയ കൺവെൻഷൻ സെന്ററിൽ ചേരും. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാം. അവതരിപ്പിക്കാം. നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല , റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ സംബന്ധിക്കും. താത്പര്യമുള്ളവർ http://ukraineregistration.norkaroots.org എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത് നേരിട്ടോ ഓൺലൈനായോ പങ്കെടുക്കാം. മീറ്റിംഗ് ലിങ്ക് രജിസ്ട്രേഡ് മൊബൈൽ നമ്പരിലും ഇ മെയിലിലും നൽകും. നേരത്തെ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തെ തുടർന്നാണ് ഈ നടപടി. വിവരശേഖരണത്തിനായി വെബ് പോർട്ടലും രൂപീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |