കൊച്ചി: റിലയൻസ് റീട്ടെയിലിന് കീഴിലെ ഫാഷൻ ശൃംഖലയായ ട്രെൻഡ്സ് കേരളത്തിൽ ആറ് പുതിയ സ്റ്റോറുകൾ തുറന്നു. കൊല്ലത്തെ കൊട്ടിയം, ആലപ്പുഴയിലെ നൂറനാട്, കോഴിക്കോട്ടെ ബേപ്പൂർ, മലപ്പുറത്തെ കുറ്റിപ്പുറം, പൊന്നാനി, എടവണ്ണപ്പാറ എന്നിവിടങ്ങളിലാണവ.
സ്ത്രീകളുടെ ട്രെൻഡി വസ്ത്രങ്ങൾ, മെൻസ്വെയർ, കിഡ്സ്വെയർ, ഫാഷൻ ആക്സസറികൾ തുടങ്ങിയവ സ്റ്റോറുകളിലുണ്ട്. 3,499 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ ഉദ്ഘാടന ഓഫറായി 199 രൂപയ്ക്ക് ആകർഷക സമ്മാനങ്ങൾ നേടാം. 2,999 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 3,000 രൂപയുടെ സൗജന്യ കൂപ്പണും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |