SignIn
Kerala Kaumudi Online
Thursday, 19 September 2024 2.59 AM IST

നോർക്ക ജർമൻ റിക്രൂട്ട്മെന്റ് അഭിമുഖം മേയ് 4മുതൽ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ജർമനിയിലേക്ക് നഴ്സുമാരെ നിയമിക്കുന്നതിനുള്ള നോർക്ക റൂട്ട്സിന്റെ അഭിമുഖം മേയ് 4മുതൽ. ജർമൻ സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്‌മെന്റുമായി ഒപ്പു വച്ച ട്രിപ്പിൾ വിൻ കരാർ പ്രകാരമാണിത്. ഇതോടെ സർക്കാരുകൾ തമ്മിലുള്ള കരാർ പ്രകാരം റിക്രൂട്ട്‌മെന്റ് നടത്തുന്ന ആദ്യ സംസ്ഥാനമാകും കേരളം. 13,000പരം അപേക്ഷകരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്‌ത നാനൂറോളം പേരുടെ ഇന്റർവ്യൂ മേയ് 4 മുതൽ 13 വരെ തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടക്കും. ജർമനിയിൽ നിന്നും എത്തുന്ന പ്ലെയ്സ്‌മെന്റ് ഓഫീസർമാരാണ് അഭിമുഖം നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറിലധികം നഴ്സുമാർക്ക് ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോഓപ്പറേഷൻ സൗജന്യമായി ജർമൻ ഭാഷാ പരിശീലനം നൽകും. ബി 1 ലെവൽ പ്രാവീണ്യം നേടുമ്പോൾ ജർമനിയിലേക്ക് വിസ അനുവദിക്കും.തുടർന്ന് ജർമനിയിൽ അസിസ്റ്റന്റ് നഴ്സായി ജോലി ചെയ്‌തു തന്നെ ബി 2 ലെവൽ ഭാഷാപ്രാവീണ്യം നേടി രജിസ്റ്റേർഡ് നഴ്സാകാം. ഇതിനുള്ള സൗജന്യപരിശീലനവും ലഭിക്കും.

ഇൻഫർമേഷൻ സെഷൻ
ഏപ്രിൽ 29ന്

ഷോർട്ട്ലിസ്റ്റ് ചെയ്‌ത നഴ്സുമാർക്ക് ജർമനിയിലെ ജീവിത, തൊഴിൽ സാഹചര്യങ്ങളും അഭിമുഖത്തിന്റെ വിശദാശംങ്ങളും ജർമൻ ഉദ്യോഗസ്ഥരിൽ നിന്നും നേരിട്ട് മനസിലാക്കുന്നതിന് 'ഇൻസൈറ്റ് 2022" എന്ന പേരിൽ ഇൻഫർമേഷൻ സെഷൻ ഫോർ ഷോർട്ട് ലിസ്റ്റഡ് കാൻഡിഡേറ്റ്സ് (ഐ.എസ്.എസ്.സി.) നോർക്ക റൂട്ട്സ് ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 29ന് തിരുവനന്തപുരത്തെ ഹോട്ടൽ അപ്പോളോ ഡിമോറയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസി ഡയറക്ടർ മർക്കസ് ബീർച്ചർ, ജെർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോഓപ്പറേഷൻ പ്രതിനിധികളായ ഉൾറിക് റെവെറി, ബജോൺ ഗ്രൂബെർ,ഹോണറേറി കോൺസുൽ ഡോ. സയീദ് ഇബ്രാഹിം എന്നിവർ പങ്കെടുക്കും. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, നോർക്ക സി.ഇ.ഒ ഹരികൃഷ്‌ണൻ നമ്പൂതിരി, ജനറൽ മേനേജർ അജിത് കോളശ്ശേരി എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NORKA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.