75-ാമത് കാൻസ് ചലച്ചിത്ര മേളയുടെ ജൂറിയായി ബോളിവുഡ് താരം ദീപിക പദുകോൺ. ലോകത്തിലെ പ്രശസ്തമായ ചലച്ചിത്ര മേളകളിൽ ഒന്നാണ്. ഇന്ത്യയിൽ നിന്നുള്ള ഏക നടിയായാണ് ദീപിക പട്ടികയിൽ ഇടംപിടിച്ചത്. ദീപികയ്ക്ക് പുറമെ നടിമാരായ റെബേക്ക ഹാളും നൂമി റാപ്പസും ജൂറി അംഗങ്ങളാണ്. 2015ൽ കാനിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് നടൻ വിൻസെന്റ് ലിൻഡനാണ് പാം ഡി ഒാർ ബഹുമതികൾ പ്രഖ്യാപിക്കുന്ന മത്സര ജൂറികളുടെ പ്രഖ്യാപനത്തിൽ അദ്ധ്യക്ഷനായത്. മേയ് 17 മുതൽ 28 വരെയാണ് കാൻസ് ഫിലിം ഫെസ്റ്റിവൽ . സമാന ചടങ്ങിൽ ജൂറി പാം ഡി ഒാർ ബഹുമതി നൽകും. ഐശ്വര്യറായ്, ഷർമിള ടാഗോർ, നന്ദിത ദാസ്, വിദ്യ ബാലൻ എന്നിവരാണ് ദീപികയ്ക്ക് മുൻപ് കാൻസ് ഫെസ്റ്റിവലിൽ ജൂറി അംഗത്വം നേടിയ ഇന്ത്യൻ നടിമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |