ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അടുത്ത വർഷം ആദ്യംചിത്രീകരണം ആരംഭിക്കും. മോഹൻലാൽ വീണ്ടും സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി എത്തുന്ന എമ്പുരാന് മുരളി ഗോപിയാണ് രചന നിർവഹിക്കുന്നത്. എമ്പുരാന്റെ ചർച്ചകളുടെ ഭാഗമായി മുരളി ഗോപി അൾജീരിയയിൽ ആടുജീവിതത്തിന്റെ ലൊക്കേഷനിലേക്ക് പോവുന്നുണ്ട്.എമ്പുരാന്റെ തിരക്കഥ പൃഥ്വിരാജ് വായിക്കുകയാണ് പ്രധാന ഉദ്ദേശ്യം. ഒപ്പം താരങ്ങളെയും തീരുമാനിക്കും. ആടുജീവിതം പൂർത്തിയാക്കിയശേഷം പൃഥ്വിരാജ് എമ്പുരാന്റെ പ്രീ പ്രൊഡക്ഷൻ ജോലികളിൽ മുഴുകും. വേണു സംവിധാനം ചെയ്യുന്ന കാപ്പയാണ് പൃഥ്വിരാജ് കമ്മിറ്റ് ചെയ്ത ചിത്രം.ആടു ജീവിതം പൂർത്തിയാക്കിയശേഷം കാപ്പയിൽ ജോയിൻ ചെയ്യും. ജയൻ നമ്പ്യാരുടെ വിലായത്ത് ബുദ്ധയും കമ്മിറ്റ് ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ലൂസിഫർ. 2019ലാണ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് ലൂസിഫർ ഒരുക്കിയത്.
മഞ്ജുവാര്യർ, വിവേക് ഒബ്റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സാനിയ അയ്യപ്പൻ, സായ്കുമാർ, ഫാസിൽ, ശിവജി ഗുരുവായൂർ എന്നിവരോടൊപ്പം പൃഥ്വിരാജും താരനിരയിൽ അണിനിരന്നു.
ശക്തി കപൂർ, ശിവദ എന്നിവർ അതിഥിതാരങ്ങളായി .ബോക് സ് ഒാഫീസിൽ കളക്ഷൻ റെക്കോർഡ് ഭേദിച്ച ചിത്രമാണ് ലൂസിഫർ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ലൂസിഫർ നിർമ്മിച്ചത്. ആന്റണി തന്നെയാണ് എമ്പുരാൻ നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |