മീശ പിരിച്ച് പുതിയ ലുക്കിൽ സമൂഹമാധ്യമത്തിൽ പുതിയ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി. പൂച്ച കടിച്ചതായും സിംഹവാലനായും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ചുകളഞ്ഞിട്ടുണ്ട്. ഇനിയുള്ളത് നല്ല രണ്ട് കൊമ്പനാണ്. ഒറ്റക്കൊമ്പന്റെ കൊമ്പ്. സമൂഹമാധ്യമത്തിൽ സുരേഷ് ഗോപി ഇങ്ങനെ കുറിച്ചു.ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ ആണ് റിലീസിന് ഒരുങ്ങുന്ന സുരേഷ് ഗോപി ചിത്രം. സുരേഷ് ഗോപിയോടൊപ്പം മകൻ ഗോകുൽ സുരേഷ് ഇതാദ്യമായി ഒന്നിച്ചഭിനയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |