SignIn
Kerala Kaumudi Online
Saturday, 27 April 2024 9.04 AM IST

കോട്ടയം റൂട്ടില്‍ ട്രെയിൻ ഗതാഗത നിയന്ത്രണം.

train-

കോട്ടയം. റെയില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധ​പ്പെട്ട അവസാനഘട്ട ജോലികളുടെ ഭാഗമായി കോട്ടയം-എറണാകുളം റൂട്ടില്‍ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. 29 വരെ നിയ​ന്ത്രണമുണ്ടാകും. കോട്ടയം-കൊല്ലം ജംഗ്ഷന്‍ പാസഞ്ചർ (06431) ശനിയാഴ്ച മുതല്‍ ഈമാസം 29 വരെ പൂര്‍ണമായും റദ്ദാക്കും. മറ്റ്​ ട്രെയിനുകൾ ഭാഗികമായും ചിലത്​ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയിൽവേ അറിയിച്ചു.

ഭാഗികമായി റദ്ദാക്കുന്നത് ഇവയാണ്. നാഗര്‍കോവില്‍ ജംഗ്ഷനില്‍ നിന്ന്​ പുറപ്പെടുന്ന നാഗര്‍കോവില്‍ - കോട്ടയം പാസഞ്ചർ (16366) വ്യാഴാഴ്ച മുതല്‍ 29 വരെ കൊല്ലത്തിനും കോട്ടയത്തിനുമിടയില്‍ സർവീസ്​ നടത്തില്ല. കൊല്ലത്ത്​ യാത്ര അവസാനിപ്പിക്കും. കോട്ടയം- നിലമ്പൂര്‍ പാസഞ്ചർ (16326) വെള്ളിയാഴ്ച മുതല്‍ 29 വരെ കോട്ടയത്തിന് പകരം എറണാകുളം ടൗണില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും. കോട്ടയം-നിലമ്പൂര്‍ പാസഞ്ചർ (16326) വെള്ളിയാഴ്ച മുതല്‍ 29 വരെ കോട്ടയത്തിനു പകരം എറണാകുളം ടൗണില്‍ നിന്നാവും സര്‍വീസ് ആരംഭിക്കുക. കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ ഇത് ഭാഗികമായി റദ്ദാക്കും. നിലമ്പൂര്‍-കോട്ടയം പാസഞ്ചർ (ട്രെയിന്‍ നമ്പര്‍ 16325) വെള്ളിയാഴ്ച മുതല്‍ 29 വരെ നിലമ്പൂരിൽനിന്ന്​ പുറപ്പെട്ട്​ എറണാകുളത്ത്​ യാത്ര അവസാനിപ്പിക്കും. എറണാകുളം ടൗണിനും കോട്ടയത്തിനും ഇടയില്‍ റദ്ദാക്കും.

ആലപ്പുഴ വഴി വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍.

ബുധനാഴ്ചയും ശനിയാഴ്ചയും കോര്‍ബയില്‍ നിന്ന് പുറപ്പെടുന്ന (17230) കോര്‍ബ-കൊച്ചുവേളി എക്‌സ്​പ്രസ്​. സെക്കന്തരാബാദില്‍ നിന്ന് വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ പുറപ്പെടുന്ന (17230) സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ്. മംഗലാപുരത്ത് നിന്ന് വെള്ളി, ഞായർ, തിങ്കൾ ദിവസങ്ങളിൽ പുറപ്പെടുന്ന മംഗലാപുരം സെന്‍ട്രല്‍ -നാഗര്‍കോവില്‍ ജംഗ്ഷന്‍ പരശുറാം എക്‌സ്‌പ്രസ് (16649) . തിരുവനന്തപുരത്ത് നിന്ന് 6, 8, 9 തീയതികളില്‍ പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍ - ന്യൂഡല്‍ഹി കേരള എക്സ്​പ്രസ്​ (12625) ). കന്യാകുമാരിയില്‍ നിന്ന് 6, 8, 9 തീയതികളില്‍ പുറപ്പെടുന്ന കന്യാകുമാരി-പൂനെ ജംഗ്ഷന്‍ എക്‌സ്പ്രസ് (16382). വെള്ളിയാഴ്ച കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി-യശ്വന്ത്പൂര്‍ ( 22678) പ്രതിവാര എസി സൂപ്പര്‍ഫാസ്റ്റ്. കൊച്ചുവേളിയില്‍ നിന്ന് ഞായറാഴ്ച പുറപ്പെടുന്ന കൊച്ചുവേളി -ലോകമാന്യതിലക് ഗരീബ് രഥ് എക്‌സ്​പ്രസ്​ (12202).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, TRAIN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.