ന്യൂഡൽഹി: മുട്ടിൽ മരംമുറിക്കൽ കേസിലെ പ്രതികളായ വില്ലേജ് ഓഫീസർ കെ.കെ. അജി, സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ.ഒ. സിന്ധു എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോട
തി. പ്രതികൾ സ്ഥിരം ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും ജസ്റ്റിസ് എൽ. നാഗേശ്വർ റാവു, ജസ്റ്റിസ് ബി.ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു.
അനുമതിയില്ലാതെ ഈട്ടിമരങ്ങൾ മുറിക്കാൻ പ്രതികൾക്ക് സഹായം നൽകി എട്ട് കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.