തിരുവനന്തപുരം:വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി പട്ടികവർഗ വിഭാഗത്തിൽ നിന്നും നിയമനം നടത്തും. പത്താം ക്ളാസോ തത്തുല്യയോഗ്യതയോ ഉള്ള വനാശ്രിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യരായവർ പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 18. സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാതെയാണ് ഇപ്പോൾ പലരും അപേക്ഷിച്ചിട്ടുള്ളത്. ഹെൽപ്പ് ഡെസ്ക്ക്: 0497 2700482.
അർഹതാനിർണ്ണയ പരീക്ഷ
കെ.എസ്.എഫ്.ഇയിൽ ജൂനിയർ അസിസ്റ്റന്റ്, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അറ്റൻഡർ, കെ.എസ്.ഇ.ബിയിൽ ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ തസ്തികകളിലെ പരീക്ഷകൾ 10, 11, 12 തീയതികളിൽ പി.എസ്.സിയുടെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ ഓൺലൈനായി നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |