SignIn
Kerala Kaumudi Online
Friday, 20 September 2024 3.22 AM IST

ലോകകേരളസഭ ജൂൺ 17, 18 തീയതികളിൽ

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: മൂന്നാമത് ലോക കേരള സഭ ജൂൺ 17, 18 തീയതികളിൽ ചേരും. കേരളത്തിനകത്തും പുറത്തുമുള്ള പ്രവാസികൾക്ക് നോർക്ക (https://norkaroots.org)​യുടെയോ ലോക കേരള സഭയുടെ യോ(http://lokakeralasabha.com)​ വെബ്സൈറ്റുകൾ വഴി അപേക്ഷ സമർപ്പിക്കാമെന്ന് നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഓൺലൈനായും തപാലായും അപേക്ഷകൾ 15 വരെ അയയ്‌ക്കാം. നിയമസഭയിലേക്കും ഇന്ത്യൻ പാർലമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, കേരള സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഇന്ത്യൻ പൗരത്വമുള്ള വിദേശത്ത് താമസിക്കുന്ന മലയാളികൾ, മടങ്ങിയെത്തിയ സമൂഹത്തിന്റെ പ്രതിനിധികൾ എന്നിവരാണ് ലോക കേരളസഭയിൽ പങ്കെടുക്കുന്നത്. മുമ്പ് നടന്ന ലോകകേരള സഭകൾ വൻവിജയമായിരുന്നെന്നും ഇത്തവണ പ്രതിപക്ഷം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VVSABHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.