തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. വടക്കൻ ജില്ലകളിലാകും മഴ കൂടുതൽ. മദ്ധ്യ, വടക്കൻ ജില്ലകളിൽ 30 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാദ്ധ്യത. തെക്കൻ ജില്ലകളിൽ മഴയുടെ അളവ് കുറയും. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെങ്കിലും ബംഗാൾ ഉൾക്കടലിൽ മോശം കാലാവസ്ഥയും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ളവർ എത്രയും വേഗം സുരക്ഷിത തീരങ്ങളിൽ എത്തണമെന്ന് നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |