തിരുവനന്തപുരം: എം.ബി.എ കെ-മാറ്റ് പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in വെബ്സൈറ്റിൽ. പരാതിയുള്ളവർ പരാതിയും അനുബന്ധ രേഖകളും ഓരോ ചോദ്യത്തിനും 100രൂപ ഫീസിന്റെ ഡി.ഡിയും സഹിതം 13ന് ഉച്ചയ്ക്ക് രണ്ടിനകം തപാലിലോ നേരിട്ടോ എൻട്രൻസ് കമ്മിഷണറേറ്റിൽ ലഭ്യമാക്കണം. ഇ-മെയിൽ, ഫാക്സ് വഴി പരാതികൾ അയക്കരുത്. പരാതി ശരിയാണെങ്കിൽ ഫീസ് തിരികെ നൽകും. ഹെൽപ്പ് ലൈൻ: 04712 525300
സമുദ്രപഠന സർവകലാശാലയിൽ
പി.ജി, പി.എച്ച്.ഡി
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) പി.ജി, പി.എച്ച്ഡി പ്രോഗ്രാമുകളിൽ അപേക്ഷ ക്ഷണിച്ചു. അക്വാകൾച്ചർ, അക്വാട്ടിക് അനിമൽ ഹെൽത്ത്, അക്വാട്ടിക് എൺവയൺമെന്റൽ മാനേജ്മെന്റ്, ഫിഷ് ന്യൂട്രീഷ്യൻ ആൻഡ് ഫീഡ് ടെക്നോളജി, ഫിഷ് പ്രോസസിംഗ് ടെക്നോളജി, ഫിഷറീസ് എക്സ്ടെൻഷൻ, ഫിഷറീസ് റിസോഴ്സസ് മാനേജ്മെന്റ് എന്നീ വിഷയങ്ങൾ സ്പെഷ്യലൈസ് ചെയ്ത രണ്ടുവർഷ എം.എഫ്.എസ്സി കോഴ്സുകളാണിവ. ബി.എഫ്.എസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, അപ്ലൈഡ് ജിയോളജി, ബയോടെക്നോളജി, ക്ലൈമറ്റ് സയൻസ്, ഡിസാസ്റ്റർ മാനേജ്മന്റ്, എൺവയൺമെന്റൽ സയൻസ്, മറൈൻ ബയോളജി, മറൈൻ കെമിസ്ട്രി, മറൈൻ മൈക്രോബയോളജി, ഫിസിക്കൽ ഓഷ്യനോഗ്രഫി, റിമോട്ട് സെൻസിംഗ് ആൻഡ് ജിഐഎസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലാണ് എം.എസ്സി കോഴ്സുകൾ. ഫിഷറീസും സമുദ്രശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പി.എച്ച്.ഡി. അവസാന തീയതി മേയ് 31. വിവരങ്ങൾക്ക് www.admission.kufos.ac.in, www.kufos.ac.in
ഐ.ഐ.ഐ.സിയിൽ
പെൺകുട്ടികൾക്ക് സൗജന്യ പഠനം
തിരുവനന്തപുരം: കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ ഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ പെൺകുട്ടികൾക്കുള്ള സർക്കാർ സാമ്പത്തിക സഹായത്തോടെയുള്ള പരിശീലന പദ്ധതികൾ തുടങ്ങും. ആറുമാസം കാലാവധിയുള്ള അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ജി.ഐ എസ്/ജി.പി.എസ് പരിശീലന പരിപാടിയിൽ ബി.ടെക് സിവിൽ, ഡിപ്ലോമ സിവിൽ, ബി.എസ്സി ബിരുദദാരികൾ, ജ്യോഗ്രഫി,ജിയോളജി ബിരുദധാരികൾക്ക് അപേക്ഷിക്കാം. മൂന്നുമാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ -ഹൗസ് കീപ്പിംഗിൽ എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്കപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറു മാസത്തേക്കുള്ള താമസ, പഠന സൗകര്യങ്ങൾ ഒരുക്കും. ആകെ ഫീസിന്റെ പത്ത് ശതമാനം തുക മാത്രം അടച്ചാൽ മതി. ഇരുപത് സീറ്റാണുള്ളത്. അവസാന തീയതി മേയ് 16. വിശദവിവരങ്ങൾക്ക് 8078980000: www.iiic.ac.in
നിംഹാൻസിൽനഴ്സിംഗ് കോഴ്സുകൾ
ബംഗ്ളുരു: ആരോഗ്യമേഖലയിലെ ഇന്ത്യയിലെ മുൻനിരസ്ഥാപനങ്ങളിലൊന്നായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) പോസ്റ്റ് ബേസിക്ക് ഡിപ്ലോമ ഇൻ ന്യൂറോ സയൻസ് നഴ്സിംഗ്, പോസ്റ്റ് ബേസിക്ക് ഡിപ്ലോമ ഇൻ സൈക്യാട്രിക്ക് ഡിപ്ലോമ ഇൻ സൈക്യാട്രിക്ക്/ മെന്റൽ ഹെൽത്ത് നഴ്സിംഗ് എന്നീ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിന് 1000 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷാഫീസ്. സ്റ്റാഫ് നഴ്സായി ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ള സ്റ്റേറ്റ് നഴ്സിംഗ് കൗൺസിലിംഗിന്റെ അംഗീകാരമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി മേയ് 25. വിശദാംശങ്ങളും അപേക്ഷയും nimhans.ac.in വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |