പെരിന്തൽമണ്ണ: റെയിൽവേ പാലത്തിന് മുകളിൽ നിൽക്കവേ മാതാവിന്റെ കൈയിൽ നിന്ന് പുഴയിൽ വീണ് 11 ദിവസം പ്രായമുള്ള കൈക്കുഞ്ഞിനെ കാണാതായി. ഏലംകുളം മുതുകുർശി മപ്പാട്ടുകര പാലത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ട്രെയിൻ കടന്നു പോകുന്നതിനിടയ്ക്കാണ് അത്യാഹിതം. പാലത്തിന് അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടിൽ നിന്ന് യുവതിയെയും കുഞ്ഞിനെയും രാത്രി ഒൻപതോടെ കാണാതാവുകയായിരുന്നു.
മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലിരിക്കുന്ന പാലത്തോൾ സ്വദേശിനിയായ 35കാരിയുടെ കൈയിൽ നിന്നാണ് കുഞ്ഞ് തൂതപ്പുഴയിലേക്ക് വീണത്. വീട്ടുകാർ അന്വേഷിക്കുന്നതിനിടെ 11ഓടെ യുവതി തിരിച്ചെത്തി. കുട്ടി എവിടെയെന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് പുഴയിൽ വീണ കാര്യം പറഞ്ഞത്.കുട്ടിയെ കണ്ടെത്താനായില്ല. ചാവക്കാട് സ്വദേശിയായ യുവതിയുടെ ഭർത്താവ് വിദേശത്താണ്. ആറുവയസുള്ള മകനുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |