കൊല്ലം: കേരള വാട്ടർ അതോറിറ്റി പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം അബ്ദുൽ റസാക്ക് നഗറിൽ (കൊല്ലം ജലഭവൻ) അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് തറയിൽ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ഡി. ബാബുരാജ് അദ്ധ്യക്ഷനായി.
ജില്ലാ സെക്രട്ടറി എ. ഷംസുദ്ദീൻ, ഡി.സുന്ദരേശൻ, ബി. രാജേന്ദ്രൻപിള്ള, എൻ.രാമകൃഷ്ണപിള്ള, വിമലൻ, കെ.രവിദാസ്, വർഗീസ് പുനലൂർ, എ.താണുപിള്ള, വൈ.സെയ്ഫുദ്ദീൻ, തങ്കമണി അമ്മാൾ, വൈ.മുഹമ്മദ് സലാം തുടങ്ങിയവർ സംസാരിച്ചു. വി.എസ്.സുലേഖ സ്വാഗതവും സെക്രട്ടറി എ.ഷംസുദ്ദീൻ റിപ്പോർട്ടും അവതരിപ്പിച്ചു.
ഭാരവാഹികളായി തറയിൽ ശശി, എ.കെ.രാജൻ (രക്ഷാധികാരി), എ.ഡി.ബാബുരാജ് (പ്രസിഡന്റ്), ഡി.സുന്ദരേശൻ (വർക്കിംഗ് പ്രസിഡന്റ്), കെ.രവിദാസ്, വൈ.മുഹമ്മദ് സലാം (വൈസ് പ്രസിഡന്റ്) എ.ഷംസുദ്ദീൻ (സെക്രട്ടറി), ജെ.പ്രശാന്തൻ, വൈ.സെയ്ഫുദ്ദീൻ (ജോ. സെക്രട്ടറി), ബി.രാജേന്ദ്രൻപിള്ള (ട്രഷറർ), ജി.ബ്ലെയ്സി, വി.എസ്.സുലേഖ, തങ്കമണി അമ്മാൾ (വനിതാ കൺവീനർ), വിമലൻ, രാമകൃഷ്ണ പിള്ള (സംസ്ഥാന കമ്മിറ്റിയംഗം) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |