SignIn
Kerala Kaumudi Online
Thursday, 19 September 2024 6.43 PM IST

ദുരന്തനിവാരണത്തിന് ക്രൈസിസ് കൺട്രോൾ വാഹനങ്ങളും ഡ്രോണും

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: പ്രകൃതിയുടെ താണ്ഡവത്തിൽ പകച്ചുനിൽക്കാതെ ദുരന്തമുഖം കണ്ടറിയാനും രക്ഷാപ്രവർത്തനം ഏകോപിക്കാനും ഫയർഫോഴ്സിന് അത്യാധുനിക ഡ്രോണും ക്രൈസിസ് കൺട്രോൾ വാഹനങ്ങളും റെഡി. റോഡും വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും ഇല്ലാതാകുന്ന ദുരന്തബാധിത പ്രദേശങ്ങൾ ഡ്രോൺ നിരീക്ഷണത്തിലൂടെ കൃത്യമായി തിരിച്ചറിയാമെന്നതാണ് നേട്ടം.

കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി ഇവ നാടിന് സമർപ്പിക്കും.

പതിന്നാല് ജില്ലാ ആസ്ഥാനങ്ങളിലും ആറ് റീജിയണൽ ഓഫീസുകളിലുമായി 20 പുതിയ വാഹനങ്ങളിലാണ് അത്യാധുനിക ഡ്രോൺ, റിസീവർ, ലാപ് ടോപ്പ് തുടങ്ങിയ സംവിധാനങ്ങൾ കൂട്ടിയിണക്കി സജ്ജമാക്കുന്നത്. 3.20 കോടിയാണ് മുതൽമുടക്ക്.

2019ൽ വയനാട്ടിലെ പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും 2020ൽ ഇടുക്കി പെട്ടിമുടിയിലും 2021ൽ കോട്ടയം കൂട്ടിക്കലിലുമുണ്ടായ പ്രളയവും ഉരുൾപൊട്ടൽ ദുരന്തങ്ങളുമാണ് ഫയർഫോഴ്സിന് ആധുനിക സംവിധാനങ്ങൾ ലഭ്യമാക്കാൻ പ്രേരിപ്പിച്ചത്.

മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ക്രൈസിസ് കൺട്രോൾ വാഹനങ്ങൾക്ക് പുറമേ മുൻ വർഷങ്ങളിലെ വെളളപ്പൊക്കവും മലവെളളപ്പാച്ചിലും കണക്കിലെടുത്ത് ഫയർഫോഴ്സിന് പുതുതായി വാങ്ങിയ ബോട്ടുകളും ഡിങ്കിവള്ളങ്ങളും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ദുരന്ത സാദ്ധ്യതാപ്രദേശങ്ങളിലും സജ്ജമാക്കി വരികയാണ്.

''

ഫയർഫോഴ്സിനെ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഡ്രോണും ക്രൈസിസ് കൺട്രോൾ വാഹനങ്ങളും ലഭ്യമാക്കിയത്. ജില്ലാ ആസ്ഥാനങ്ങളിലും റീജിയണൽ ഓഫീസുകളിലും ഇവ ലഭ്യമാകുന്നതോടെ ദുരന്ത ബാധിത മേഖലകളിൽ കാര്യക്ഷമമായി ഇടപെടാൻ സേനയ്ക്ക് കഴിയും.

-ടെക്നിക്കൽ ഡയറക്ടർ,​ ഫയർഫോഴ്സ്.

ദുരന്തനിവാരണ രംഗത്ത് ‌ഡ്രോൺ

 അപകടമേഖലകൾ മുൻകൂട്ടി നിരീക്ഷിച്ച് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാം

 ദുരന്തത്തിന്റെ പ്രഭവകേന്ദ്രവും വ്യാപ്തിയും ഫോട്ടോ, വീഡിയോ വഴി മനസ്സിലാക്കാം

 എളുപ്പത്തിലും സുരക്ഷിതമായും ദുരന്തമുഖത്ത് എത്തിച്ചേരാൻ വഴികാട്ടും.

 ദൃശ്യങ്ങൾ ഉദ്യോഗസ്ഥരുൾപ്പെടെയുളളവർക്ക് ലൈവായി ലഭിക്കും

 ഹെലികോപ്ടറുൾപ്പെടെ അടിയന്തര സംവിധാനങ്ങൾ സമയനഷ്ടം കൂടാതെ ക്രമീകരിക്കാം

 ആംബുലൻസ്,​ ആശുപത്രി സേവനങ്ങൾ പിഴവില്ലാതെ ആസൂത്രണം ചെയ്യാം

 അരക്കിലോമീറ്റർ ഉയരത്തിൽ ഒരുകിലോ മീറ്ററിലധികം വിസ്തൃതിയിൽ ഇമേജുകൾ ലഭ്യമാകും

 രാത്രിയിലൊഴികെ പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിപ്പിക്കാമെന്ന സവിശേഷത.

#ഇൻഫോഗ്രാഫിക്സ്

ദുരന്തങ്ങൾ

2019 പുത്തുമല,​ മരണം-17

2019 കവളപ്പാറ,​മരണം-59

2020 ഇടുക്കി പെട്ടിമുടി,​ മരണം- 70

2021കോട്ടയം കൂട്ടിക്കൽ- മരണം-10

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CRISIS CONTROL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.