ന്യൂഡൽഹി: അസിസ്റ്റന്റ് ഡയറക്ടർ (ബാങ്കിംഗ്), ഡ്രഗ് ഇൻസ്പെക്ടർ (ആയുർവേദം), മാസ്റ്റർ ഇൻ ഹിന്ദി, അസി. രജിസ്ട്രാർ ജനറൽ, സയന്റിസ്റ്റ് (കെമിസ്ട്രി), ജൂനിയർ സയന്റിഫിക് ഓഫീസർ (ബാലിസ്റ്റിക്സ്), ജൂനിയർ സയന്റിഫിക് ഓഫീസർ (എക്സ്പ്ളോസീവ്, ജൂനിയർ സയന്റിഫിക് ഓഫീസർ (ടോക്സിക്കോളജി), സീനിയർ ലക്ചറർ (ഗൈനക്കോളജി), അസിസ്റ്റന്റ് പ്രൊഫസർ (ലോ) തുടങ്ങിയ 50 തസ്തികകളിൽ യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫീസ് 25, എസ്.സി, എസ്.ടി, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. അപേക്ഷയ്ക്കും വിശദാംശങ്ങൾക്കും upsconline.nic.in, അവസാനതീയതി ജൂൺ 2
ഡൽഹി യൂണിവേഴ്സിറ്റി
പി.ജി തീയതി നീട്ടി
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയിൽ പി.ജി പ്രവേശനത്തിനുള്ള തീയതി ജൂൺ 10 ലേക്ക് നീട്ടി. അപേക്ഷയും വിശദാംശങ്ങളും pgadmission.uod.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ജനറൽ, ഒ.ബി.സി, സാമ്പത്തിക പിന്നാക്കവസ്ഥയിലുള്ളവർ എന്നിവർക്ക് 750 രൂപയും എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് 300 രൂപയുമാണ് ഫീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |