SignIn
Kerala Kaumudi Online
Friday, 26 April 2024 8.28 PM IST

ആ സന്തോഷം മാഞ്ഞു; എങ്കിലും കുടുംബം വിപുലീകരിക്കാനുള്ള ശ്രമം ഇനിയും തുടരും; വേദന പങ്കിട്ട് ബ്രിട്ട്നി സ്പിയേഴ്സ്

britney-

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത കഴിഞ്ഞ മാസമാണ് പോപ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്സ്‌ ആരാധകരുമായി പങ്കുവച്ചത്. ഒരു മാസത്തിനിപ്പുറം ആ സന്തോഷം വേദനയായി മാറിയിരിക്കുകയാണ്.

തങ്ങൾക്കൊരു കുഞ്ഞ് പിറക്കാൻ പോകുന്നുവെന്നാണ് ബ്രിട്ട്നി സ്പിയേഴ്സും പങ്കാളി സാം അസ്‌ഖാരിയും അറിയിച്ചത്. ഇപ്പോൾ ആ കുഞ്ഞിനെ നഷ്ടമായിരിക്കുന്നുവെന്ന വാർത്തയും ഇരുവരും ചേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ഏതൊരു രക്ഷിതാവിനെയും തകർത്തു കളയുന്ന സമയമാണിത്. അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത അല്പം കൂടി കാത്തിരുന്നതിന് ശേഷം പ്രഖ്യാപിക്കേണ്ടതായിരുന്നു. അമിതമായ സന്തോഷം കൊണ്ടാണ് അന്ന് എല്ലാവരെയും അക്കാര്യം അറിയിച്ചത്. പ്രയാസമേറിയ ഈ സമയത്ത് ഞങ്ങൾക്ക് സ്വകാര്യത നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. മനോഹരമായ കുടുംബം വിപുലീകരിക്കാനുള്ള ശ്രമം ഇനിയും തുടരുമെന്നും അവർ കുറിച്ചു.

A post shared by Britney Spears (@britneyspears)

പിതാവ് ജാമി സ്പിയേഴ്സിൽ നിന്നും കഴിഞ്ഞ ഒക്‌ടോബറിലാണ് ബ്രിട്ട്നി സ്പിയേഴ്സ് മോചനം നേടിയത്. ബ്രിട്ട്ണിയുടെ സ്വകാര്യജീവിതവും സാമ്പത്തിക കാര്യങ്ങളുമെല്ലാം നിയന്ത്രിച്ചിരുന്നത് ജാമിയായിരുന്നു. കൂടാതെ,​ താരത്തെ ഗർഭം ധരിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയിരുന്നു.

ഇതിന് വേണ്ടി പതിവായി മരുന്നുകൾ കഴിപ്പിച്ചിരുന്നു. പിതാവിന്റെ പീഡനം സഹിക്കാതെ വന്നതോടെയാണ് അവർ കോടതിയെ സമീപിച്ചത്. രക്ഷാകർത്വത്തിൽ നിന്നും സ്വതന്ത്രയാക്കപ്പെട്ടതിന് പിന്നാലെ വിവാഹിതയാവുകയാണെന്ന് ഗായിക അറിയിച്ചിരുന്നു. ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത കേട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHE, BRITNEY SPEARS, INSTA POST
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.