കോഴിക്കോട്: നിർമാണത്തിലിരുന്ന പാലം തകർന്നു. ചാലിയാറിന് കുറുകെ മലപ്പുറം - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിർമാണത്തിലിരുന്ന പാലത്തിന്റെ മൂന്ന് ബിമുകളാണ് തകർന്ന് പുഴയിൽ വീണത്. രാവിലെ ഒൻപതുമണിയോടെയാണ് സംഭവം.
തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നുവീണത്. ആർക്കും പരിക്കില്ല. കഴിഞ്ഞ രണ്ടുവർഷമായി ഇവിടെ പാലം പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ പ്രദേശത്ത് കനത്ത മഴ ലഭിച്ചിരുന്നു. പാലത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു.
അതേസമയം, അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പതിനാല് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. എല്ലാ ജില്ലകളിലും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.