SignIn
Kerala Kaumudi Online
Thursday, 19 September 2024 10.24 AM IST

ജമ്മു കാശ്‌മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യം, ​ വർഗീയ അജണ്ടയുമായി ഒഐസി മുന്നോട്ടു പോകുന്നത് പാകിസ്ഥാന്റെ പ്രേരണയിലെന്ന് വിദേശകാര്യ മന്ത്രാലയം

Increase Font Size Decrease Font Size Print Page
kk

ന്യൂഡൽഹി ; ജമ്മു കാശ്മീരിലെ മണ്ഡല പുനർനിർണയത്തെക്കുറിച്ചുള്ള ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെ (ഒ.ഐ.സി) പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ജമ്മു കാശ്‌മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഒ.ഐ.സിയുടേത് അനാവശ്യ പ്രസ്താവനയാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

വർഗീയ അജണ്ടയുമായി പാകിസ്ഥാൻ മുന്നോട്ട് പോകുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ജമ്മു കാശ്‌മീരിലെ മണ്ഡല പുനർനിർണയം യു.എൻ ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു ഒ.ഐ.സിയുടെ ആരോപണം. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിൽ ഒ.ഐ.സി സെക്രട്ടേറിയറ്റ് അനാവശ്യപ്രസ്താനയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, GULF, GULF NEWS, JAMMU AND KASHMIR, OIC, INDIA, JAMMU, UN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.