തിരുവനന്തപുരം: അദ്ധ്യയനവർഷത്തിന് മുന്നോടിയായി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരുടെയും യോഗം മന്ത്രി വി. ശിവൻകുട്ടി വിളിച്ചു ചേർത്തു. തിരുവനന്തപുരം ശിക്ഷക് സദനിൽ ഇന്ന് രാവിലെ 10.30നാണ് യോഗം. ഇത്തരമൊരു നടപടി ഇതാദ്യമായാണ്.
സ്‌കൂളുകളുടെ ഫിറ്റ്നസ്, അക്കാഡമിക് നേതൃത്വം, ജനകീയഘടകങ്ങളുടെ ഏകോപനം, എയ്ഡഡ് മേഖല, വിവിധ ഏജൻസികളുടെ ഏകോപനം, സ്‌കൂൾ മാനുവൽ, അക്കാഡമിക് മാസ്റ്റർ പ്ലാൻ തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.