തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാൻ തനിക്ക് സമയമില്ലെന്നും ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലാണ് ശ്രദ്ധ ചെലുത്തുന്നതെന്നും മന്ത്രി വീണാ ജോർജ്ജ്. തന്റെ ശ്രദ്ധ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലാണ്. ആരോഗ്യ സംരക്ഷണത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്നും കണക്കുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് താൻ ഇത് പറയുന്നതെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മന്ത്രി വീണാ ജോർജ് മറുപടി നൽകി. ആരോഗ്യ സംരക്ഷണത്തിൽ കേരളം ഡൽഹിയെ മാതൃകയാക്കണമെന്ന് കെജ്രിവാൾ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |