SignIn
Kerala Kaumudi Online
Friday, 26 April 2024 5.25 PM IST

ലോ ഫ്ളോർ ബസുകൾ ക്ളാസ് മുറികളാകുന്നു; ആദ്യമായി എത്തുന്നത് മണക്കാട്  ടിടിഐയിൽ; പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

ksrtc

തിരുവനന്തപുരം: കെഎസ്ആർടിസി ലോ ഫ്ളോർ ബസുകൾ ക്ളാസ് മുറികളാകുന്നു. പുതിയ പരീക്ഷണത്തിനായി ബസുകൾ വിട്ടുനൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഉപയോഗശൂന്യമായ രണ്ട് ലോ ഫ്ളോർ ബസുകളാണ് ക്ളാസ് മുറികളായി മാറുന്നത്.

തിരുവനന്തപുരം മണക്കാട് ടിടിഐയിലാണ് ആദ്യ ബസ് ക്ളാസ് മുറികൾ എത്തുന്നത്. നഷ്ടത്തിലാകുന്ന സ്ഥാപനങ്ങളുടെ വൈവിധ്യവത്‌കരണത്തിന്റെ ഭാഗമായാണ് പുതിയ നടപടി. പ്രവർത്തനക്ഷമമല്ലാത്ത പഴയ ബസുകളാണ് ക്ളാസ് മുറികളാകുന്നത്.

പഴയ ബസുകൾ തൂക്കി വിൽക്കുമെന്ന് ആന്റണി രാജു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബസുകൾ ക്ളാസ് മുറികളാക്കുമെന്ന് മന്ത്രി അറിയിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പ്രതികരണം അറിയിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC, LOWFLOOR, BUS, CLASS, ROOMS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.