തിരുവനന്തപുരം:വനിതാ വികസന കോർപ്പറേഷനിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ, പ്രോജക്ട് എക്സിക്യൂട്ടീവ്, പ്രോജക്ട് അസിസ്റ്റന്റ് എന്നിവരെ നിയമിക്കും. 26ന് മുമ്പ് അപേക്ഷകൾ അയക്കണം. വിശദവിവരങ്ങൾക്കും അപേക്ഷയ്ക്കും www.cmdkerala.net
പ്രോജക്ട് അസിസ്റ്റന്റ്നിയമനം
തിരുവനന്തപുരം: സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് സംസ്ഥാന വനിതാ വികസന കോർപ്പറേഷനിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ/ പ്രോജക്ട് എക്സിക്യുട്ടീവ്, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തും. വിശദാംശങ്ങളും അപേക്ഷയും
www.cmdkerala.net ൽ. അവസാന തീയതി 26.
കേരള സർവകലാശാലയിൽ ഒഴിവുകൾ
തിരുവനന്തപുരം: കേരളസർവകലാശാലയുടെ മാവേലിക്കരയിലുളള രാജാരവിവർമ സെന്റർ ഒഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിൽ അസി. പ്രൊഫസർ (ആർട്ട്ഹിസ്റ്ററി, പെയിന്റിംഗ്) തസ്തികകളിലേക്ക് 38,000 രൂപ മാസവേതനത്തിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. അവസാന തീയതി 31. വിവരങ്ങൾക്ക് വെബ്സൈറ്റിൽ.
കാര്യവട്ടം കാമ്പസിലെ സംസ്കൃതവിഭാഗത്തിൽ രണ്ട് പ്രോജക്ടിലേക്ക് താത്കാലികാടിസ്ഥാനത്തിൽ പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. 23 ന് രാവിലെ 11ന് കാര്യവട്ടം കാമ്പസിലെത്തണം. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 9846811531
സൗജന്യ തൊഴിൽമേള 26ന്
തിരുവനന്തപുരം: ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ വർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 26ന് സൗജന്യതൊഴിൽമേള സംഘടിപ്പിക്കും. സോഫ്റ്റ്വെയർ ഡെവലപ്പർ, അക്കാഡമിക് കൗൺസലർ, അക്കൗണ്ടന്റ്, കമ്പ്യൂട്ടർ ടീച്ചർ, ഡിജിറ്റൽ മാർക്കറ്റർ, ഷോറൂം സെയിൽസ്, ടെലികോളർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്കാണ് നിയമനം. 23നകം https://forms.gle/Yk7SoRkyNKqB8Ndx8 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. വിശദാംശങ്ങൾക്ക്: 0471 2332113, 8304009409.
ഓമനപ്പക്ഷി, മുയൽവളർത്തൽ പരിശീലനം
തിരുവനന്തപുരം:കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഇന്നും നാളെയുമായി ഓമനപ്പക്ഷി പരിപാലനം, 23,24 തീയതികളിൽ മുയൽ വളർത്തൽ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകും. ഫോൺ: 0471 - 2732918
റബർതോട്ടങ്ങളിലെ ഇടവിളകൾ:
സംശയങ്ങൾ ചോദിക്കാം
തിരുവനന്തപുരം: റബർതോട്ടങ്ങളിലെ ഇടവിളകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാൻ റബ്ബർബോർഡ് കോൾസെന്ററുമായി ബന്ധപ്പെടാം. നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ കർഷകരുടെ ചോദ്യങ്ങൾക്ക് വിദഗ്ദർ മറുപടി പറയും. കോൾ സെന്റർ നമ്പർ: 0481 2576622
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |