SignIn
Kerala Kaumudi Online
Thursday, 19 September 2024 1.04 AM IST

വീട് നിറയെ പാമ്പുകൾ,​ കുളിമുറി പൊളിച്ചപ്പോൾ കൂട്ടത്തോടെ പുറത്തേക്ക് ,​ കാരണമറിഞ്ഞ് അമ്പരന്ന് നാട്ടുകാർ

Increase Font Size Decrease Font Size Print Page
kk

ഉത്തർപ്രദേശിലെ മുസഫർ നഗറിലെ ഒരു വീട്ടിൽ നിന്നും പിടികൂടിയത് ഒരു കൂട്ടം പാമ്പുകളെ. വീട്ടിലെ കുളിമുറിയുടെ തറ പൊളിച്ചപ്പോഴാണ് അറുപതോളം പാമ്പുകളെ കണ്ടെത്തിയത്. രഞ്‌ജിത് സിംഗ് എന്നയാളുടെ വീട്ടിലാണ് സംഭവം. വർഷങ്ങളായി വീട് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു രഞ്‌ജിത് സിംഗ്,​ ബുധനാഴ്ച വാഷിംഗ് മെഷിന് സമീപത്ത് പാമ്പുകളെ വാടകക്കാർ കണ്ടിരുന്നു. തുടർന്ന് ഇവർ വീട്ടുടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. പാമ്പ് പിടിത്തക്കാർ വീട്ടിലെത്തി കുളിമുറി പരിശോധിച്ചപ്പോൾ ഒന്നും രണ്ടുമല്ല ഒരുപാട് പാമ്പുകൾ അവിടെയുണ്ടെന്ന് മനസിലായി.

കുളിമുറിയുടെ തറ പൊളിച്ച പാമ്പ് പിടിത്തക്കാർ അറുപതോളം പാമ്പുകളെയും മുട്ടത്തോടുകളും കണ്ടെത്തി. നീണ്ട പരിശ്രമത്തിനൊടുവിൽ മുഴുവൻ പാമ്പുകളെയും പിടികൂടുകയും കാട്ടിലേക്ക് വിടുകയും ചെയ്തു.

വീട്ടിൽ വൻതോതിൽ മാലിന്യമുണ്ടായിരുന്നതാണ് പാമ്പുകൾ ഇവിടം താവളമാക്കിയതിന് പിന്നിലെന്നാണ് നാട്ടുകാർ പറ.യുന്നത്. കൂടാതെ ഡ്രെയിനേജ് സംവിധാനം ശരിയല്ലാത്തതും പാമ്പുകൾ വർദ്ധിക്കാൻ കാരണമായതായി ഇവർ ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HOME, SNAKE INSIDE HOME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.