ലോകമെമ്പാടും തരംഗമായ മണി ഹെയ്സ്റ്റിന്റെ കൊറിയൻ പതിപ്പ് ട്രെയിലർ പുറത്തുവിട്ടു അണിയറ പ്രവർത്തകർ. മണി ഹെയ്സ്റ്റ് കൊറിയ - ജോയിന്റ് ഇക്കണോമിക് ഏരിയ എന്നാണ് കൊറിയൻ പതിപ്പിന്റെ പേര്. നടനും മോഡലും ചലച്ചിത്ര നിർമ്മാതാവുമായ യുജി ടേ ആണ് ് പ്രധാന കഥാപാത്രമായ പ്രൊഫസറെ അവതരിപ്പിക്കുന്നത്. നെറ്റ്ഫ്ളിക്സിലെ തന്നെ ഹിറ്റ് സീരിസായ സ്ക്വീസ് ഗെയിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പാർക്ക് ഹേ - സൂവും മണി ഹെയ്സ്റ്റ് കൊറിയൻ പതിപ്പിൽ ഉണ്ടാവും. കിംഹോങ് സൺ ആണ് കൊറിയൻ പതിപ്പ് സംവിധാനം ചെയ്യുന്നത്. ജൂൺ 24 മുതൽ സിരീസ് സ്ട്രീം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |