ന്യൂഡൽഹി: ചാനൽ മാനേജർ ഫെസിലിറ്റേറ്റർ, ചാനൽ മാനേജർ സൂപ്പർവൈസർ, ചാനൽ സപ്പോർട്ട് ഓഫീസർ തുടങ്ങിയ 642 തസ്തികയിലേക്ക് സ്വന്തം സ്ഥാപനത്തിലെ വിരമിച്ച ഉദ്യോഗസ്ഥരിൽ നിന്നും എസ്.ബി.ഐ അപേക്ഷ ക്ഷണിച്ചു. അവസായ തീയതി ജൂൺ 7. വിശദാംശങ്ങളും അപേക്ഷയും
sbi.co.inൽ. പ്രായപരിധി 60- 63.
ഉത്തർപ്രദേശിൽ എൻജിനിയർമാരാകാം
ലക്നൗ: ഉത്തർപ്രദേശ് രാജ്യ വിദ്യുത് ഉത്പഥൻ നിഗം ലിമിറ്റഡിൽ (യു.പി.ആർ.വി.യു.എൻ.എൽ) 125 അസിസ്റ്റന്റ് എൻജിനിയർമാരുടെ (ട്രെയിനി) ഒഴിവുണ്ട്. മേയ് 25 മുതൽ ജൂൺ 14 വരെ അപേക്ഷിക്കാം.വിശദാംശങ്ങൾ uprvunl.org ൽ. ബി.ഇ, ബിടെക്ക് 65 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം.
ഐ.ടി.ജീവനക്കാർക്ക് പരിശീലനം
തിരുവനന്തപുരം: ഐ.ടി.ജീവനക്കാരുടെ കൂട്ടായ്മയായ 'പ്രതിധ്വനി" നാളെ സൗജന്യപരിശീലനം നൽകും. സെലീനിയം സ്പെഷ്യലിസ്റ്റ് ബിനു ലക്ഷ്മി ജെ.ആർ നേതൃത്വം നൽകും. രാവിലെ 11മുതൽ പ്രതിധ്വനി ഫെയ്സ് ബുക്ക് പേജ് വഴി പങ്കെടുക്കാം. ലിങ്ക് https:/m.facebook.com/technoparkPrathidhwani/. രജിസ്ട്രേഷന്:https://tinyurl.com/2wfu9t8m. ഫോൺ: രജിത് വി.പി 9947787841,രാഹുൽ ചന്ദ്രൻ 9447699390.
ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ ഒഴിവ്
തിരുവനന്തപുരം: കേരളസർവകലാശാല ബോട്ടണി വിഭാഗത്തിൽ കരാറിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറെ നിയമിക്കും. അപേക്ഷ www.recruit.keralauniversity.ac.inവെബ്സൈറ്റിൽ. അവസാനതീയതി ജൂൺ 4.യോഗ്യത: ബി.എസ്സി, ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫോട്ടോഗ്രഫി, മൾട്ടിമീഡിയ, അനിമേഷൻ ആൻഡ് ഗ്രാഫിക്സിൽ ഒരു വർഷപരിചയം, വേതനം: 21,000.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |