SignIn
Kerala Kaumudi Online
Thursday, 19 September 2024 12.09 PM IST

മൂന്ന് ഹെലികോപ്റ്ററുകൾ ഒരുമിച്ച് കെട്ടി വലിക്കുക,​ കൂട്ടത്തിൽ വാട്ടർ ബാഗ് ഊതി വീർപ്പിച്ച് പൊട്ടിക്കുക,​ 50 ടൺ ഭാരമുള്ള ബസും ട്രക്കും ഒരേസമയം കെട്ടി വലിക്കുക; 'റഷ്യൻ ഹൾക്കി"ന്റെ വിനോദങ്ങൾ ഇതൊക്കെയാണ്!

Increase Font Size Decrease Font Size Print Page
hulk

മോസ്കോ : ലോകമെമ്പാടും കുട്ടികളും മുതിർന്നവരും ആരാധിക്കുന്ന മാർവെൽ സൂപ്പർ ഹീറോയാണ് ഹൾക്ക്. ദേഷ്യം കൂടും തോറും കൺമുന്നിലുള്ളതെല്ലാം ഇടിച്ച് തവിട് പൊടിയാക്കുന്ന പച്ച നിറമുള്ള ഈ ഭീമൻ കഥാപാത്രത്തെ പോലെ ശരിക്കും ആരെങ്കിലും ഭൂമിയിലുണ്ടോ ? ചോദ്യം റഷ്യക്കാരോടാണെങ്കിൽ സെർജി അഗാഡ്‌സാന്യനെ കാട്ടിത്തരും.!

' റഷ്യൻ ഹൾക്ക് " എന്നറിയപ്പെടുന്ന ഇദ്ദേഹം ശരീരത്തിൽ മൂന്ന് ഹെലികോപ്റ്ററുകൾ കെട്ടിവലിച്ച് വമ്പൻ ലോക റെക്കോഡിട്ടു. മൊത്തം ഭാരം 15.6 ടൺ. 24.63 സെക്കൻഡിൽ 4.3 മീറ്ററാണ് അഗാഡ്‌സാന്യൻ ഇവ വലിച്ചു നീക്കിയത്. റഷ്യയിലെ കസാൻ ഹെലികോപ്റ്റർ പ്ലാന്റിൽ വ്യാഴാഴ്ചയായിരുന്നു വിസ്‌മയ പ്രകടനം.

രണ്ട് അൻസാറ്റ് ഹെലികോപ്റ്ററുകളും ഒരു എം.ഐ - 8 ഹെലികോപ്റ്ററുമാണ് അഗാഡ്‌സാന്യൻ ശരീരത്തിൽ കെട്ടിവലിച്ചു നീക്കിയത്. 9 ടൺ ഭാരമുള്ള എം.ഐ - 8 മദ്ധ്യത്തും 3.3 ടൺ വീതം ഭാരമുള്ള അൻസാറ്റ് രണ്ടറ്റത്തുമായിട്ടാണ് വിന്യസിച്ചിരുന്നത്. റോഡ് മഴയിൽ നനഞ്ഞതിനാൽ വിജയത്തിലെത്താൻ മൂന്ന് ശ്രമങ്ങൾ വേണ്ടി വന്നു.

കോപ്ടറുകളെ മുന്നോട്ട് വലിക്കുന്നതിനൊപ്പം ഒരു മെഡിക്കൽ വാട്ടർ ബാഗ് ഊതിവീർപ്പിച്ച് പൊട്ടിക്കുകയും ചെയ്‌തു. ആദ്യമായല്ല അഗാഡ്‌സാന്യൻ സാഹസ പ്രകടനങ്ങൾ നടത്തുന്നത്. കഴിഞ്ഞ വർഷം 50 ലേറെ ടൺ ഭാരമുള്ള ബസും ട്രക്കും ഒരുമിച്ച് കെട്ടിനീക്കി ലോകറെക്കോഡ് കുറിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WORLD, RUSSIAN HULK, KAUTHUKAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.