SignIn
Kerala Kaumudi Online
Tuesday, 19 March 2024 10.07 AM IST

ക്വാഡ് ഉച്ചകോടി: മോദി ജപ്പാനിൽ

modi

ന്യൂഡൽഹി: ഇന്തോ -പസഫിക് മേഖലയിലെ സുരക്ഷ ലക്ഷ്യമാക്കുന്ന ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ക്വാഡിന്റെ മൂന്നാം പതിപ്പ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേക്ക് തിരിച്ചു. ഇന്നും നാളെയും ജപ്പാനിൽ ചെലവഴിക്കുന്ന മോദി

ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും. ഇന്ത്യ-ജപ്പാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ചർച്ചകളിലും മോദി പങ്കെടുക്കും. മോദിയുമായി ചർച്ച നടത്തുമെന്ന് നിയുക്ത ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും അറിയിച്ചിട്ടുണ്ട്.

ടോക്കിയോയിൽ ചൊവ്വാഴ്‌ച നടക്കുന്ന ക്വാഡ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് എന്നിവർ പങ്കെടുക്കും. ഇന്തോ-പസഫിക് സമുദ്രത്തിലെ ചൈനയുടെ നീക്കങ്ങൾ നീരീക്ഷിക്കാൻ ക്വാഡ് വകയായി ഉപഗ്രഹം വിക്ഷേപിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കും.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ആദ്യമായാണ് ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ആൽബനീസിന് അഭിനന്ദനമറിയിച്ച മോദി അദ്ദേഹവുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്‌ചയ്‌ക്ക് കാത്തിരിക്കുകയാണെന്ന് അറിയിച്ചു.

മാർച്ചിൽ ഇന്ത്യയിൽ നടന്ന ഇന്ത്യ-ജപ്പാൻ ഉച്ചകോടിയുടെ തുടർച്ചയായി സാമ്പത്തിക സഹകരണം അടക്കമുള്ള ചർച്ചകളാണ് പ്രധാനമന്ത്രി കിഷിദയുമായുള്ള ചർച്ചയിൽ ലക്ഷ്യമിടുന്നത്. അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 5,00,000 കോടി ജാപ്പനീസ് യെൻ നിക്ഷേപം യാഥാർത്ഥ്യമാക്കാനുള്ള ചർച്ചകൾക്ക് മുൻതൂക്കം നൽകും.

ചൊവ്വാഴ്‌ച യു.എസ് പ്രസിഡന്റ് ജോസഫ് ബൈഡനുമായി ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. പ്രാദേശിക സംഭവവികാസങ്ങളും സമകാലിക ആഗോള പ്രശ്‌നങ്ങളും ചർച്ച ചെയ്യുമെന്നും മോദി അറിയിച്ചു.

 40 മണിക്കൂർ, 23 പരിപാടികൾ

ഇന്ന് ടോക്കിയോയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ഇന്നും നാളെയുമായി 40 മണിക്കൂറിനിടെ 23 പരിപാടികൾ. ക്വാഡ് രാഷ്ട്രത്തലവൻമാരുടെ കൂടിക്കാഴ്‌ചകൾക്ക് പുറമേ, ഒരു രാത്രി ജപ്പാനിൽ ചെലവഴിക്കുന്ന മോദി നയതന്ത്ര പ്രതിനിധികൾ, ജപ്പാനിൽ നിന്ന് കൂടുതൽ നിക്ഷേപം ആകർഷിക്കാനായി 36 ജാപ്പനീസ് കമ്പനി തലവൻമാർ എന്നിവരുമായും കൂടിക്കാഴ്‌ച നടത്തും. ജപ്പാനിലെ ഇന്ത്യൻ സമൂഹമായും സംവദിക്കും. നാളെ ഇന്ത്യയിലേക്ക് പുറപ്പെടുന്ന മോദി രണ്ട് രാത്രികൾ വിമാനത്തിലാണ് ചെലവഴിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.