SignIn
Kerala Kaumudi Online
Friday, 20 September 2024 3.10 AM IST

ആയുർവേദത്തി​ന്റെ സാദ്ധ്യതകൾ ഏറുന്നു: എ.എം.എ.ഐ സംസ്ഥാന കൗൺസിൽ

Increase Font Size Decrease Font Size Print Page
23-amia-inauguration

പത്തനംതിട്ട : ജീവിത ശൈലീരോഗ നിയന്ത്രണം, പകർച്ചവ്യാധി പ്രതിരോധം തുടങ്ങിയ പൊതുജനാരോഗ്യ വിഷയങ്ങളിൽ ആയുർവേദത്തി​ന്റെ സാദ്ധ്യതകൾ കൂടി വരുന്നതായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ് അദ്ധ്യക്ഷതവഹിച്ച യോഗം ആരോഗ്യ മന്ത്രി വീണാജോർജ്ജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിനകർ, കേരള മെഡിക്കൽ കൗൺസിൽ പ്രസി​ഡന്റ് ഡോ. ടി.ഡി. ശ്രീകുമാർ, നാഷണൽ ആയുഷ് മിഷൻ എസ്.പി.എം ഡോ.പി.ആർ.സജി, കേരള സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെ​ബി, ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ദുർഗാപ്രസാദ് , ഡോ.സി.എസ്.ശിവകുമാർ, ഡോ. ഇട്ടുഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഡോ.ഡി.രാമനാഥൻ , ഡോ.വി.ജി. ഉദയകുമാർ, ഡോ. സൂസൻ എം.ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിനകർ, ട്രഷറർ ഡോ. മൻസൂർ അലി ഗുരുക്കൾ, വനിത കൺവീനർ ഡോ. ജയശ്രീ ധനേഷ് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

മികവുതെളിയിച്ച ഡോക്ടർമാർക്കുള്ള വിവിധ പുരസ്‌കാരങ്ങൾ ഡോ. വിജയൻ നങ്ങേലിൽ, ഡോ.ജി.ശ്യാമകൃഷ്ണൻ, ഡോ. സജ്‌ന യൂസഫ്, ഡോ. ഷബ്‌ന ഹാഷ്മി, ഡോ. എൻ. രാജേഷ് എന്നിവർക്ക് നല്കി. മാദ്ധ്യമ പുരസ്‌കാരം കേരളകൗമുദി തൃശൂർ ബ്യൂറോ ചീഫ് ഭാസി പാങ്ങിലിന് നല്കി.

ഭാരവാഹികളായി​ ​ ഡോ. സി.ഡി. ലീന (പ്രസിഡന്റ്), ഡോ.കെ.എസ്. വിഷ്ണുനമ്പൂതിരി (വൈസ് പ്രസിഡന്റ്) , ഡോ.കെ.സി.അജിത് കു​മാർ (ജനറൽ സെക്രട്ടറി), ഡോ.സിരി സൂരജ് ,ഡോ.ഷബീൽ ഇബ്രാഹിം, ഡോ.ബി.രാജേ​ഷ് (സെക്രട്ടറിമാർ), ഡോ.മുഹമ്മദ് റാസി കെ.എം (ട്രഷറർ) , ഡോ.എം.എ.അസ്മാബി (വനിത ചെയർപേ​ഴ്‌സൺ), ഡോ. ടിന്റു എലിസബത്ത് ടോം (വനിത കൺ​വീനർ) എന്നിവരെ തിരഞ്ഞെടുത്തു.

ക്യാപ്ഷൻ: ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മറ്റിയുടെ ഇത്തവണത്തെ മാധ്യമ പുരസ്‌കാരം കേരള കൗമുദി തൃശൂർ ബ്യൂറോ ചീഫ് ഭാസി പാങ്ങിലിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നല്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AYURVEDA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.